Image

യൂത്ത് ഇന്ത്യ ബഹ്‌റിനന് പുതു നേതൃത്വം

Published on 21 January, 2022
 യൂത്ത് ഇന്ത്യ ബഹ്‌റിനന് പുതു നേതൃത്വം

 

മനാമ : 2022-2023 കാലയളവിലേക്കുള്ള യൂത്ത് ഇന്ത്യ ബഹ്‌റിന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി കോഴിക്കോട് ചേന്നമംഗലൂര്‍ സ്വദേശി വി കെ അനീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് കായണ്ണ സ്വദേശി ജുനൈദ് പി പി യാണ് ജനറല്‍ സെക്രട്ടറി.വൈസ് പ്രസിഡന്റ് ആയി യൂനുസ് സലിം, കേന്ദ്ര ജോയിന്റ് സെക്രട്ടറി ആയി സാജിര്‍ ഇരിക്കൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.യഥാക്രമം മുഹറഖ്, സിന്‍ജ്, മനാമ, റിഫ സര്‍ക്കിള്‍ പ്രസിഡന്റ് മാരായി ഇജാസ് മൂഴിക്കല്‍ , ലുഖ്മാന്‍ ഖാലിദ്, സിറാജ് കിഴുപ്പിള്ളിക്കര, എന്നിവരെയും വാര്‍ഷിക ജനറല്‍ ബോഡി തെരഞ്ഞെടുത്തു

മറ്റു എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആയി അബ്ദുല്‍ അഹദ് (സ്‌പോര്‍ട്‌സ്) , മിന്ഹാജ് മെഹ്ബൂബ്. (സേവനം),സവാദ് (കലാ കായികം),അജ്മല്‍ ഹുസൈന്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സിഞ്ചിലെ ഫ്രന്റസ് ആസ്ഥാനത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷധികാരി ഫ്രന്റസ് പ്രസിഡന്റ് ജമാല്‍ നദവി ഇരിങ്ങല്‍, അബ്ബാസ് മലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


യൂത്ത് ഇന്ത്യയില്‍ നിന്ന് പിരിഞ്ഞു പോകുന്ന മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ള യാത്രയപ്പ് പരിപാടിയില്‍ മുന്‍ ജനറല്‍ സെക്രട്ടറി വി എന്‍ മുര്‍ഷാദ്, സജീബ് കരുവാട്ടില്‍, റഫീഖ് മണിയറ, മുഹമ്മദ് ഹാരിസ്, ഇര്‍ഷാദ് കുഞ്ഞിക്കനി, ഫൈസല്‍ ടി വി എന്നിവര്‍ക്ക് ജമാല്‍ നദ്വി ഉപഹാരം നല്‍കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക