Image

കുവൈറ്റ് കടുത്ത ശൈത്യത്തിലേക്ക്

Published on 20 January, 2022
കുവൈറ്റ് കടുത്ത ശൈത്യത്തിലേക്ക്



കുവൈറ്റ് സിറ്റി : രാജ്യത്ത് കടുത്ത തണുപ്പ് തുടരുമെന്നും രാത്രിയില്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യൂറോപ്യന്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വ്യാപനമാണ് കുവൈറ്റില്‍ തണുപ്പ് കൂടുവാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പരമാവധി താപനില 13 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 1 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും അല്‍ ഖറാവി പറഞ്ഞു. വ്യാഴാഴ്ചയോടെ ശക്തമായ തണുത്ത കാറ്റ് പ്രതീക്ഷിക്കുന്നതായും വിവിധ പ്രദേശങ്ങളില്‍ പൊടിപടലത്തിന് കാരണമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ മരുഭൂമി പ്രദേശങ്ങളില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയായിരിക്കാമെന്നും ശനിയാഴ്ച വരെ തണുപ്പ് തുടരുമെന്നും അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു.


സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക