Image

സലീം ഐക്കരപ്പടിക്ക് യാത്രയയപ്പു നല്‍കി

Published on 20 January, 2022
 സലീം ഐക്കരപ്പടിക്ക് യാത്രയയപ്പു നല്‍കി

 

ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിന് താല്‍ക്കാലിക വിരാമിട്ടു നാട്ടിലേക്ക് യാത്രതിരിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എക്‌സിക്യൂട്ടീവ് മെന്പറും മുന്‍ സെക്രട്ടറിയുമായ സലീം ഐക്കരപ്പടിക്ക് ഇസ്ലാഹി സെന്റര്‍ യാത്രയയപ്പു നല്‍കി.

1994 മുതല്‍ ഇസ്ലാഹി സെന്ററിന്റെ മെന്പറായ സലീം സെന്ററിന്റെ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം നിലവില്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് വകുപ്പിലൂടെ ഒരുപാട് പേര്‍ക്ക് ജോലി ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഗുലൈലില്‍ ഖുര്‍ആന്‍ പഠന ക്ലാസ് സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം സെന്ററിന്റെ ഖുര്‍ആന്‍ ക്ലാസുകളില്‍ സ്ഥിരം പഠിതാവായിരുന്നു. നല്ലൊരു എഴുത്തുകാരനും പ്രാസംഗികനും സംഘാടകനുമാണ്.

സെന്റര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ജരീര്‍ വേങ്ങര, സലാഹ് കാരാടന്‍, മുജീബ് റഹ്മാന്‍ സ്വലാഹി, ബഷീര്‍ വള്ളിക്കുന്ന്, ലിയാഖത്ത് അലി ഖാന്‍, അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍, കെ.സി. മന്‍സൂര്‍, ഷക്കീല്‍ ബാബു, ജൈസല്‍ അബ്ദുറഹ്മാന്‍, അബ്ദുറഷീദ് അന്‍സാരി, ഹംസ നിലന്പൂര്‍, ഷമീര്‍ സ്വലാഹി, ഫൈസല്‍ പാറപ്പുറത്ത്, അബ്ദുല്‍ ജലീല്‍ സി.എച്ച് എന്നിവര്‍ സംസാരിച്ചു.


ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ ഉപഹാരം പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍, സെന്റര്‍ അദ്ദേഹത്തിനും കുടുംബത്തിനും ആത്മീയ വെളിച്ചമേകി എന്ന് അദ്ദേഹം പറഞ്ഞു. കഐന്‍എം മര്‍ക്കസുദ്ദഅവ എന്ന ആദര്‍ശ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയും നാട്ടിലും ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫ കെ.ടി. പെരുവള്ളൂര്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക