റിയാദിലെ കലാ_കായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന് 2022 -2023 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു .
നൗഷാദ് ആലുവ ( പ്രസിഡന്റ്)
ഷഫീഖ് പാറയില്‍ ( സെക്രട്ടറി )
സിജോ മാവേലിക്കര ( ട്രഷറര്‍ )
ഷൈജു പച്ച ( കോര്‍ഡിനേറ്റര്‍)
തങ്കച്ചന് വര്‍ഗീസ് ,നബീല്‍ ഷാ
( വൈസ്: പ്രസിഡന്റുമാര്‍ ).
ഷമീര്‍ കല്ലിങ്കല്‍ , സജീര്‍ സമദ്
(ജോ: സെക്രട്ടറിമാര്‍)
നൗഷാദ് പള്ളത് (ജോ: ട്രഷറര്‍) )
ഷാഫി നിലമ്പൂര്‍ , ബാലഗോപാലന് ( സ്പോര്‍ട്സ് )
ജബ്ബാര്‍ പൂവാര്‍ ,ഹരി കായംകുളം ( ആര്‍ട്സ് ).
അനില്‍കുമാര്‍ തമ്പുരു, സാജിത് ഖാന് (ഐ ടി).
സുനില്‍ ബാബു എടവണ്ണ, ലുബൈബ് കൊടുവള്ളി( മീഡിയ ).
അഷ്റഫ് , സുല്‍ഫി കൊച്ചു( വടം വലി )
സാജിദ് നൂറനാട്( പി ആര് ഓ ) എന്നിവരെയും തിരഞ്ഞെടുത്തു.
എക്സിറ്റ് 21ലെ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് നവാസ് ഒപ്പീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒന്‍പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം രക്ഷാധികാരി ശ്രീ അലി ആലുവ ഉദ്ഘാടനം ചെയ്തു.
ജോയിന്റ് സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ രണ്ട് ( 2019 - 2021 ) വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സാജിദ് നൂറനാട് വരവ് ചിലവു കണക്കുകളും അവതരിപ്പിച്ചു. ഷാന്‍ പെരുമ്പാവൂര്‍ സ്വാഗതവും ഷാനവാസ് ആലുങ്കല്‍ നന്ദിയും പറഞ്ഞു,
സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, നാസര്‍ കാരന്ദൂര്‍, റഫീക്ക് തങ്ങള്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
രക്ഷാധികാരി അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 40 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.