കുവൈറ്റ് സിറ്റി :കുവൈത്തിലെ കാല്പന്ത് പ്രേമികള്‍ക്ക് കാത്തിരിപ്പിനറുതിയായി കേഫാക് മത്സരങ്ങള്‍ക്ക് തുടക്കമായി.കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് രാജ്യത്തെ മൈതാനങ്ങള്‍ ഫുട്ബാള്‍ മത്സരങ്ങളുടെ ആരവം തിരിച്ചുപിടിക്കുന്നത്. കെഫാക്കുമായി സഹകരിച്ച് അല്‍ ശബാബ് എഫ് സിയാണ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റായ മെറിറ്റ് ഇന്റര്‍നാഷണല്‍ കിങ്സ് കപ്പ് 2022 സംഘടിപ്പിച്ചത്. കേഫാക് ലീഗില്‍ കളിക്കുന്ന പതിനെട്ട് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ സോക്കര്‍ കേരള ജേതാക്കളായി.
അത്യന്തം വാശിനിറഞ്ഞ ഫൈനലില്‍ ശക്തരായ മലപ്പുറം ബ്രദേര്‍സിനെ ടൈബ്രെക്കറില്‍ പരാജയപ്പെടുത്തിയാണ് സോക്കര്‍ കേരള വിജയികളായത്. റൗദ എഫ്.സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 23 മാസങ്ങള്‍ക്കു ശേഷം നടന്ന മത്സരങ്ങളില്‍ ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് ടീമുകള്‍ പുറത്തെടുത്തത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി റൗദ എഫ് സിയുടെ ശിഹാബിനേയും, ഡിഫന്‍ഡറായി മലപ്പുറം ബ്രദേഴ്സിന്റെ റിയാസ് ബാബുവിനേയും, മികച്ച ഗോള്‍ കീപ്പറായി സോക്കര്‍ കേരളയുടെ ബോസ്കോയേയും തിരഞ്ഞടുത്തു.
ടൂര്‍ണമെന്റിലെ ടോപ് സ്കോറരായി സോക്കര്‍ കേരളയുടെ ജയനും ഫയര്‍ പ്ലേയ് അവാര്‍ഡ് ബിഗ് ബോയ്സ് എഫ് സിക്കും സമ്മാനിച്ചു. മത്സരങ്ങള്‍ കാണാന്‍ പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് ബയാനിലെ പബ്ലിക് സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത് . വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ രാത്രി ഒന്‍പതിന് അവസാനിച്ചു.
വിജയികള്‍ക്ക് കെഫാക്ക് പ്രസിഡന്റ് സിദ്ദിഖ് ,സെക്രട്ടറി വീ എസ് നജീബ് , ട്ര ഷര് തോമസ് , സ്പോര്‍ട്സ് സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ , കെഫാക് ഭാരവാഹികളായ ഗുലാം മുസ്തഫ , ബേബി നൗഷാദ് , റോബര്‍ട്ട് ബെര്‍ണാഡ് ,റബീഷ് , ഫൈസല്‍ ഇബ്രാഹിം ,ഷബീര്‍ , അസ്വദ് , നാസര്‍ ,അബ്ബാസ് ,നൗഫല്‍ , ഹനീഫ, ഹൈതം ഷാനവാസ് ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സറായ മെറിറ്റ് ഇന്റര്‍നാഷനലിന്റെ പ്രതിനിധിയായി അഷ്റഫ് മൊയ്തുട്ടി , മിന്‍ഹാ ഗ്രൂപ്പ് എം ഡി ഷാനവാസ് തൃശൂര്‍ , സലിം കൂള്‍ലാന്‍ഡ് , അല്‍ശബാബ് എഫ് .സി സെക്രട്ടറി ജംഷീദ് , വൈസ് പ്രസിഡന്റ് മുജീബ് സല്‍വ എക്സികുട്ടീവ് മെമ്പര്‍മാരായ റജി മാത്യു , മുസ്തഫ , നിഷാദ് പൊന്നാനി , ആമിര്‍ ഹാഷിം , ഷംസു പാലിക്കോടന്‍ , ഹാറൂണ്‍ , ഫര്ഹാന് ,ഇസ്ഹാഖ് , മെമ്പര്‍മാരായ കാ മുഹമ്മദ് , ജിനീഷ് കുട്ടാപ്പു , ഷഫീഖ് , ആഷിക് , അന്‍സാര്‍ , വിഷ്ണു , ബിജു , നബീല്‍ , ഫിറോസ് , ഫസല്‍ , പാര്ത്ഥന് , സാബിര്‍ ,ഷിറാസ് എന്നിവര്‍ വിജയികള്‍ക്ക് വേണ്ടി ട്രോഫികള്‍ സമ്മാനിച്ചു.
സലിം കോട്ടയില്‍