Image

നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം: കേളി സ്വിറ്റ്സര്‍ലന്‍ഡ്

Published on 10 January, 2022
 നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം: കേളി സ്വിറ്റ്സര്‍ലന്‍ഡ്

 

സൂറിച്ച്: വിദേശത്തുനിന്നെത്തുന്നവര്‍ നാട്ടില്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധന പിന്‍വലിക്കണമെന്ന് കേളി സ്വിറ്റ്സര്‍ലന്‍ഡ് ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രായമായ സ്വന്തം മാതാപിതാക്കളെ ഒരുനോക്ക് കാണുവാന്‍പോലും കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലെത്തിയാല്‍ നേരിടുന്ന പ്രയാസങ്ങള്‍ പലതാണ്. രണ്ടു ഡോസ് വാക്സിനേഷനും ബൂസ്റ്റര്‍ ഡോസും എടുത്ത് യാത്രയ്ക്കു മുന്പ് കോവിഡ് ഇല്ലെന്നു ഉറപ്പുവരുത്തുന്ന പിസിആര്‍ ടെസ്റ്റും നടത്തി നാട്ടിലെത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് നാട്ടിലുള്ള ടെസ്റ്റുകള്‍ മാത്രമല്ല 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും കുടിയാണ്.

രണ്ടാഴ്ച മാത്രം അവധി എടുത്തു മാതാപിതാക്കളെ കാണുവാന്‍ നാട്ടിലെത്തുന്ന ഇവര്‍ക്ക് ഇത് വലിയ ഒരു തടസം കൂടിയാണ്. പല രാജ്യങ്ങളും കോവിഡിനൊത്തു യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ മാറി നില്‍ക്കുന്നത് ഒട്ടും മാതൃകയല്ലെന്ന് കേളി ഭാരവാഹികള്‍ അറിയിച്ചു.

അനുചിതമായ ക്വാറന്റൈനെതിരെ പ്രവാസി സമൂഹത്തോടൊപ്പം സ്വിസ് പ്രവാസികളുടെ പ്രതിഷേധം ഒരു മെമ്മോറാണ്ടത്തിലൂടെ ഇന്ത്യന്‍ എംബസികള്‍, സംസ്ഥന സര്‍ക്കാരുകള്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജേക്കബ് മാളിയേക്കല്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക