Image

ഒരു ജര്‍മ്മന്‍ പ്രണയ കഥയുമായി മലയാളികളുടെ തമിഴ് ഗാനം യുട്യൂബില്‍ വൈറലാവുന്നു

Published on 03 January, 2022
ഒരു ജര്‍മ്മന്‍ പ്രണയ കഥയുമായി മലയാളികളുടെ തമിഴ് ഗാനം യുട്യൂബില്‍ വൈറലാവുന്നു
ഹാംബുര്‍ഗ്: പ്രണയത്തിന്റെ പുതിയ പ്രമേയം ചമച്ചു 'കാതല്‍ പുയല്‍' എന്ന തമിഴ് സംഗീത ആല്‍ബം യുട്യൂബിലൂടെ ആസ്വാദകരുടെ മനം കവരുകയാണ് ജര്‍മനിയിലെ ഒരു പറ്റം മലയാളി കലാകാരന്മാര്‍. ജര്‍മന്‍ നഗരമായ ഹാംബുര്‍ഗിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ച ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഹാംബുര്‍ഗിലെ മലയാളി ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ് (MASC) ആണ്. എസ്. പ്രശാന്ത് രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് ഹരീഷ് തൃക്കരിപ്പൂരും വീഡിയോ സംവിധാനം ചെയ്തത് നിതിന്‍ പയ്യന്നൂരുമാണ്. ബിഹൈന്‍ഡ് വുഡ്‌സിന്റെ യുട്യൂബിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വിഷ്ണു സുധ കാമറയും വിദ്യ ഹരിഹരന്‍ നൃത്ത സംവിധാനവും ചെയ്ത വീഡിയോയുടെ ടൈറ്റില്‍സും കളറിങ്ങും ചെയ്തിരിക്കുന്നത് ലിയോണ്‍ ഫ്യുന്‍ഡേര്‍സും ബിലാലും ചേര്‍ന്നാണ്. ജര്‍മന്‍ നടിയായ വേര വൈഷലും മലയാളിയായ പ്രണവ് നായരുമാണ് ആല്‍ബത്തില്‍ പ്രണയാദ്രതയുടെ സംഗീതംപേറി അഭിനയിച്ചിരിക്കുന്നത്. വയലിനില്‍ തന്ത്രികളുണര്‍ത്തി സംഗീതം പൊഴിച്ച് തെരുവില്‍ ജീവിക്കുന്ന ജര്‍മന്‍ യുവതിയും ഇന്ത്യന്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ന്ധകാതല്‍ പുയല്‍ന്ധ എന്ന തമിഴ് ഗാനത്തിന്റെ ഉള്ളടക്കം. ജോസ് കുന്പിളുവേലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക