Image

ജിബി ജോയി 'ജസ്റ്റിസ് ഓഫ് പീസ്' ആയി ചുമതലയേറ്റു

Published on 12 December, 2021
ജിബി ജോയി 'ജസ്റ്റിസ് ഓഫ് പീസ്' ആയി ചുമതലയേറ്റു

പെര്‍ത്ത്: ജിബി ജോയി ആര്‍മഡെയില്‍ മജിസ്‌ട്രേറ്റ് മുന്പാകെ 'ജസ്റ്റിസ് ഓഫ് പീസ്' ആയി ചുമതലയേറ്റു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലെ ധനമന്ത്രി ഡോ: ടോണി ബൂട്ടിയാണ് ജിബിയെ 'ജെപി' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ജസ്റ്റിസ് ഓഫ് പീസ് ' ആയി നാമനിര്‍ദ്ദേശം ചെയ്തത്.

സംസ്ഥാന ഗവര്‍ണര്‍ നിയമിക്കുന്ന ഈ തസ്തിക പോലീസും, കോടതിയുമായും ബന്ധപ്പെട്ട് ചെയ്യുന്ന നിരവധി ചുമതലകളുണ്ട്. പോലീസിന് ഭവന പരിശോധനയ്ക്കും മറ്റുമുള്ള അനുമതി നല്‍കുക, ജാമ്യാപേക്ഷയില്‍ ഒപ്പുവയ്ക്കുക ഇതെല്ലാം ഇവയില്‍ ചിലതാണ്.


വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലെ തെരുവുകളില്‍ അശരണരും, ഭവനരഹിതരും ആയിട്ടുള്ളവരെ സഹായിക്കുന്ന 'സ്ട്രീറ്റ് ചാപ്ലയിന്‍' എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, വിവിധ സാമൂഹികരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നതിന് ജിബിയെ സഹായിച്ചു. കേരളത്തില്‍ കോതമംഗലം പുളിക്കല്‍ കുടുംബാംഗമായ ജിബി ഭാര്യ കവിതയോടും, അഞ്ച് മക്കളോടും ഒപ്പം പെര്‍ത്തിലെ മൗണ്ട് നസുറയില്‍ താമസിക്കുന്നു.

ബിജു നടുകാണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക