Image

ഇനിയും സമരം തുടര്‍ന്നാല്‍ പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

ജോബിന്‍സ് Published on 09 December, 2021
ഇനിയും സമരം തുടര്‍ന്നാല്‍ പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
സര്‍ക്കാര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയശേഷവും ഇനിയും സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമരത്തോട് വളരെ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതിനാലാണ് ഒരു വിഭാഗം സമരം അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഇപ്പോഴും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേവിഡിതര ചികിത്സയിലും തടസ്സം സൃഷ്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക