Image

അനശ്വര രാജന്‍ 'സൂപ്പര്‍ ശരണ്യ' യാകുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആശ എസ് പണിക്കര്‍ Published on 09 December, 2021
അനശ്വര രാജന്‍ 'സൂപ്പര്‍ ശരണ്യ' യാകുന്നു                                     ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയുടെ ഗംഭീര വിജയത്തിനു ശേഷം അതേ കൂട്ടുകെട്ട് 'സൂപ്പര്‍ ശരണ്യ' യിലൂടെ വീണ്ടെമെത്തുന്നു. ശരണ്യ എന്ന കൗമാരക്കാരിയുടെ കോളജ് ജീവിതവും കുടുംബവും കോര്‍ത്തിണക്കിയുളള ഒരു മുഴുനീള എന്റര്‌ടെയ്‌നറാണ് ചിത്രം. ഷെബിന്‍ ഷക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്‌ററക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എം.ഡിയുംചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചനയും ഗിരീഷ് എം.ഡി തന്നെ നിര്‍വഹിക്കുന്നു. അനശ്വര രാജന്‍, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്‌ന ജോഷി എന്നിവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.

അര്‍ജ്ജിന്‍ അശോകും അനശ്വര രാജനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകരയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ജ്യോതിഅജയകുമാര്‍, പാര്‍വ്വതി അയ്യപ്പദാസ്, കീര്‍ത്തന ജയകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ എന്നിവര്‍ കൂടാതെ നിരവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

'സൂപ്പര്‍ ശരണ്യ'യുടെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗ്ഗീസ് ചിത്ര സംയോജനവും നിര്‍വ്വഹിക്കുന്നു. ഗാനരചന സുഹൈല്‍ കോയ, ആര്ട്ട് നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍ കെ,സി സിദ്ധാര്‍ത്ഥ്, സങ്കരന്‍ എസ്.  സൗണ്ട് മിക്‌സിങ്ങ് വിഷ്ണു സുജാതന്‍, മേക്കപ്പ് സിനൂജ് രാജ്, ഡിസൈന്‍സ് പ്രതുല്‍ എന്‍.ടി, ചീഫ് അസ്സോസിയേറ്റ് സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ്.ഇ.കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് നോബിള്‍ ജേക്കബ്, രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ മാനേജര്‍ എബി.കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രാശേരി, സ്‌ററില്‍സ് അജി മസ്‌ക്കറ്റ്. പി.ആര്‍.ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഹെയിന്‍സ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക