Image

ജനറല്‍ ബിപിന്‍ റാവത്ത് ; പാകിസ്ഥാന്റെ പേടി സ്വപ്‌നമായ പടനായകന്‍

ജോബിന്‍സ് Published on 09 December, 2021
ജനറല്‍ ബിപിന്‍ റാവത്ത് ; പാകിസ്ഥാന്റെ പേടി സ്വപ്‌നമായ പടനായകന്‍
ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആജന്‍മ ശത്രുക്കളായ പാകിസ്ഥാന്റെ പേടി സ്വപ്‌നമായിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ കാശ്മീരില്‍ സാധാരണക്കാരായ ആളുകള്‍ക്ക് നേരെ പാക് സഹായത്തോടെ താവ്രവാദികള്‍ ആക്രമണ പരമ്പര നടത്തിയത് ആരും മറന്നുകാണില്ല. 

ഈ സാഹചര്യത്തില്‍ കാശ്മീരില്‍ പറന്നിറങ്ങിയ ബിപിന്‍ റാവത്ത് അതിരൂക്ഷമായ ഭാഷയിലായിരുന്നു പാകിസ്ഥാനും തീവ്രവാദികള്‍ക്കും താക്കീത് നല്‍കിയത്. അതോടെ തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങള്‍ അവസാനിക്കുകയും ചെയ്തു. മിന്നലാക്രമണങ്ങളില്‍ അതിനൈപുണ്യമുള്ള വ്യക്തിയായിരുന്നു ബിപിന്‍ റാവത്ത്. 

രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതും എതിരാളികളുടെ മനോവീര്യം തകര്‍ക്കുന്നതുമായിരുന്നു എന്നും ബിപിന്‍ റാവത്തിന്റെ വാക്കുകളും പ്രവൃത്തികളും. ആരു വന്നാലും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് പലപ്പോഴും പറയുമ്പോള്‍ അത് വെറും വാക്കാല്ല പാകിസ്ഥാനുള്ള താക്കീത് തന്നെയായിരുന്നുവെന്ന് ആ മുഖത്ത് നിന്നും വ്യക്തമായിരുന്നു. 

' പാകിസ്ഥാന്‍ നടത്തുന്ന ദുഷ്പ്രവണതകള്‍ തടയാനും അവരുടെ ദൗത്യം പരാജയപ്പെടുത്താനും ഞങ്ങള്‍ മതിയായ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ട്. എന്തെങ്കിലും സാഹസത്തിന് ശ്രമിച്ചാല്‍ അവര്‍ക്ക കനത്ത നഷ്ടം സംഭവിച്ചേക്കാം ' ജനറല്‍ ബിപിന്‍ റാവത്തിന്റെ ഈ വാക്കുകള്‍ ഏറെ
 ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അതിവിദഗ്ദനുമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങളേയും നുഴഞ്ഞുകയറ്റത്തേയും അതിര്‍ത്തി കടന്നു തന്നെ നേരിടണമെന്നു വിശ്വസിച്ച ആളായിരുന്നു അദ്ദേഹം. റാവത്ത് കരസേനാ മേധാവിയായിരിക്കെയാണ് സൈന്യത്തിലെ കമാന്‍ഡോകള്‍ കാശ്മീരില്‍ നിയന്ത്രണരേഖ കടന്ന് മിന്നലാക്രമണം നടത്തി ഭീകരക്യാമ്പുകള്‍ തകര്‍ത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക