Image

ഗാമ യുവജനോത്സവം - സരിഗമ , ക്രിസ്മസ് ആഘോഷം എന്നിവ ഡിസംബര്‍ 11,12 തീയതികളില്‍ നടക്കുന്നു.

ദിവ്യ വാര്യര്‍ Published on 09 December, 2021
 ഗാമ യുവജനോത്സവം - സരിഗമ , ക്രിസ്മസ് ആഘോഷം എന്നിവ  ഡിസംബര്‍ 11,12 തീയതികളില്‍ നടക്കുന്നു.
ഓസ്റ്റിന്‍ (ടെക്‌സാസ്): കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോഹത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 12 വര്‍ഷങ്ങളായി  ഗാമയുടെ (ഗ്രെറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ) നേതൃത്വത്തില്‍ സരിഗമ നടത്തി വരുന്നു.

പ്രഗത്ഭരായ ജഡ്ജിമാർ  ആണ് എല്ലാതവണത്തെ പോലെയും വിധി കര്‍ത്താക്കള്‍.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്, ഫാന്‍സി ഡ്രസ്സ്, ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ശാസ്ത്രീയ സംഗീതം, വെസ്റ്റേണ്‍ സംഗീതം, ശാസ്ത്രീയ നൃത്തം, വെസ്റ്റേണ്‍ നൃത്തം, പ്രസംഗം, ഇന്‍സ്ട്രുമെന്റല്‍  മ്യൂസിക് എന്നീ മത്സരങ്ങള്‍ ആണ് സംഘടിപ്പിക്കുന്നത്.

കോവിഡിനു ശേഷം ആദ്യമായി ആണ് ഇന്‍ പേഴ്‌സണ്‍ ഇവന്റ് സംഘടിപ്പിക്കുന്നത്.
അതിനാല്‍ ഇത്തവണ വന്‍ പങ്കാളിത്തം ആണ്   ലഭിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഗാമ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.gama.ngo    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക