Image

ബിപിന്‍ റാവത്ത് ‍ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം; അടിയന്തര മന്ത്രിസഭ യോഗം ‍ചേരുന്നു

Published on 08 December, 2021
ബിപിന്‍ റാവത്ത് ‍ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം; അടിയന്തര മന്ത്രിസഭ യോഗം ‍ചേരുന്നു
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര മന്ത്രി സഭാ യോഗം വിളിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഉന്നത പദവിയില്‍ ഇരിക്കുന്ന വ്യക്തി ഉള്‍പ്പെട്ട അപകടമായതിനാല്‍ അതീവ ഗൗരവകരമായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അതിനാല്‍, ഔദ്യോഗിക പ്രതികരണങ്ങളെല്ലാം സാവധാനത്തില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്.

 അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു. നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും 80% ഏറെ പൊള്ളലുകളുമായി രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക