Image

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കല്‍: തമിഴ്നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍

Published on 07 December, 2021
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കല്‍: തമിഴ്നാടിനെതിരെ കേരളം സുപ്രീം കോടതിയില്‍


തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിടുന്ന തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ കേരളം. മുന്നറിയിപ്പില്ലാതെ, തമിഴ്നാട് തുടര്‍ച്ചയായി വെള്ളം തുറന്നുവിടുന്ന നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും. മൂല്ലപ്പെരിയാര്‍ കേസ് നടത്തിപ്പില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാറിലെ ഒന്‍പതു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനേ തുടര്‍ന്ന് വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക