Image

'കോണ്‍ഗ്രസ് ഡീപ് ഫ്രീസറി'ലെന്ന് തൃണമൂല്‍ മുഖപത്രം

Published on 04 December, 2021
'കോണ്‍ഗ്രസ് ഡീപ് ഫ്രീസറി'ലെന്ന് തൃണമൂല്‍ മുഖപത്രം
കൊല്‍ക്കത്ത: കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ്  പോര് രൂക്ഷമായിരിക്കെ, കോണ്‍ഗ്രസ് ഫ്രീസറില്‍ തണുത്തുറഞ്ഞിരിക്കുകയാണെന്നും യു.പി.എ നിലവിലില്ലെന്നും ലേഖനം പ്രസിദ്ധീകരിച്ച്‌ തൃണമൂല്‍ മുഖപത്രം ജാഗോ ബംഗ്ല.

'കോണ്‍ഗ്രസ് ഡീപ് ഫ്രീസറില്‍' എന്ന തലക്കെട്ടിലാണ് ലേഖനം.

'ബി.ജെ.പിക്കെതിരെ പോരാടാന്‍ തൃണമൂല്‍ പ്രതിജ്ഞാബദ്ധമായിരിക്കെ, രാജ്യത്തെ മുഖ്യ പ്രതിപക്ഷമായിട്ടും കോണ്‍ഗ്രസ് സ്വയം ഫ്രീസറില്‍ പൂട്ടിയിരിക്കുകയാണ്. ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം വീട്ടില്‍ അടച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് ക്ഷയിച്ചു. പാര്‍ട്ടിയില്‍ നിന്ന് ഊര്‍ജമെല്ലാം ചോര്‍ന്നുപോയിരിക്കയാണ്. ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷത്തെ കെട്ടിപ്പടുക്കാന്‍ കഴിയാത്ത വിധം പാര്‍ട്ടി നാനാവിധമായി. 

നിലവിലെ സാഹചര്യങ്ങളില്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റ് ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമര്‍ശവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും 2024ല്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന വിശ്വാസമില്ല. കോണ്‍ഗ്രസിനെതിരായ പ്രശാന്ത് കിഷോറിന്റെ ഏറ്റവും പുതിയ ട്വീറ്റും ലേഖനത്തില്‍ പറയുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക