Image

മയൂഖ ജോണി ഉന്നയിച്ച പീഡനക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

Published on 03 December, 2021
മയൂഖ ജോണി ഉന്നയിച്ച പീഡനക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഒളിമ്ബ്യന്‍ മയൂഖ ജോണി ഉന്നയിച്ച ആളൂര്‍ പീഡനക്കേസിലെ പ്രതിയായ സി.സി.ജോണ്‍സണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി.
ജസ്റ്റിസ് അജയ് അസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് . 

2016ല്‍ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ബലാത്സംഗത്തില്‍ പരാതി നല്‍കിയത് 2021 ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു എങ്കിലും കേസിലെ അന്വേഷണവും വിചാരണയും ഉള്‍പ്പടെയുള്ള മറ്റ് നടപടികള്‍ തുടരാം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക