Image

ടെക് കമ്പനികളിൽ ഇന്ത്യൻ സിഇഒമാരുടെ തേരോട്ടം തുടരുന്നു (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 03 December, 2021
ടെക് കമ്പനികളിൽ ഇന്ത്യൻ സിഇഒമാരുടെ  തേരോട്ടം തുടരുന്നു (ശ്രീകുമാർ ഉണ്ണിത്താൻ)

അമേരിക്കൻ പ്രസിഡന്റ്‌ മുതൽ സാധാരണക്കാരായ  ആളുകളുടെ വരെ  സോഷ്യൽ മീഡിയ  വേദിയായ ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനായ പരാഗ് അഗർവാൾ കടന്ന്  വന്നപ്പോൾ, ഇത് കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മാറ്റത്തിന്റെ പുതിയ സംഭവവികാസം മാത്രമായാണ് ടെക് ലോകം കണ്ടത്. 37 കാരനായ  പരാഗ് അഗർവാൾ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ -മാരിൽ  ഒരാളായി മാറി. അങ്ങനെ ലോകത്തെ പ്രധാനപ്പെട്ട  മിക്ക  ടെക് കമ്പനികളുടെയും  സാരഥ്യം, ഇന്ത്യൻ സിഇഒ -മാരുടെ കൈക്കുള്ളിലാകുന്ന കാഴ്ചയ്ക്കാണ് ആഗോള ടെക് രംഗം സാക്ഷ്യം വഹിക്കുന്നത്.

ട്വിറ്ററിന്റെ സാങ്കേതികഘടനയിൽ അടിമുടി മാറ്റം വരുത്താൻ നേതൃത്വം കൊടുത്ത വ്യക്തിയാണ് പരാഗ് അഗ്രവാൾ. ട്വിറ്ററിന്റെ ടെക്നിക്കൽ സ്ട്രാറ്റജി, മെഷീൻ ലേണിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സയൻസ് തുടങ്ങിയ  കാര്യങ്ങൾ നിയന്ത്രിച്ച് ചീഫ് ടെക്നോളജി ഓഫിസറായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രവർത്തിച്ച്  സാങ്കേതിക അമരം കാത്തത്  പരാഗായിരുന്നു. അതുകൊണ്ടുതന്നെ  മുൻ സിഇഒ ജാക്ക് ഡോർസി വിരമിക്കുന്നു എന്ന്  അറിയിച്ചപ്പോൾ തന്നെ പരാഗ് അഗ്രവാൾ സിഇഒ  ആകും എന്ന് ഏറെക്കുറെ  ഉറപ്പിച്ചിരുന്നു.

ഐഐടി ബോംബെയിൽ നിന്നു ബിരുദം നേടിയ പരാഗ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് ഉപരിപഠനത്തിനായാണ് യുഎസിലെത്തിയത്. 2011ൽ  ഡിസ്റ്റിൻഗ്യൂഷ്ഡ് സോഫ്റ്റ്‌വെയർ എൻജിനീയർ എന്ന തസ്തികയിൽ ആരംഭിച്ച  ജോലി  ട്വിറ്റർ വളർന്നതിനൊപ്പം  പരാഗും വളർന്നു. ഇന്ന്, അതിന്റെ സാരഥി ആകുന്നതാണ് നാം കണ്ടത്.



ട്വിറ്ററിന്റെ  പ്രവർത്തനം മെച്ചപ്പെടുത്തിയത് പരാഗാണ്. പരാഗിന്റെ കഠിനാധ്വാനം ട്വിറ്ററിനെ പുതിയ തലത്തിലേക്ക് നയിച്ചെന്നായിരുന്നു കമ്പനിയുടെ അഭിപ്രായം. വൈകാതെ തന്നെ  കൂടുതൽ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് പരാഗിന്റെ നേതൃത്വത്തിൽ ട്വിറ്റർ കടക്കുമെന്നാണ് ടെക് ലോകം പ്രതിക്ഷിക്കുന്നത്.

ടെക് ലോകത്ത് ഇന്ത്യൻ വിപ്ലവം തന്നെ നടക്കുകയാണോ? ലോകത്തെ പ്രധാനപ്പെട്ട ടെക് കമ്പനികളുടെ സാരഥ്യം ഇന്ത്യക്കാർ കൈയടക്കുന്ന കാഴ്ചയാണ് ടെക്മേഘലയിൽ  കാണുന്നത്. ഇന്ത്യൻ  സിഇഒ-മാർ  ആകുന്നവരുടെ എണ്ണം ദിനംപ്രതി കുടിവരുകയാണ്. വളരെ നാളുകൾക്കു മുൻപ്  പെപ്സി കോളയുടെ(ടെക് കമ്പനിയല്ലെങ്കിൽ കുടി ) സി. ഇ . ഒ  ആയി ഇന്ദ്ര നൂയി  വന്നപ്പോൾ  ഇന്ത്യക്കാർ വളരെയധികം അഭിമാനിച്ചു. ആദ്യമായി  ഒരു അമേരിക്കൻ കമ്പനിയുടെ  സിഇഒ ആകാൻ  കഴിഞ്ഞത്  പലർക്കും  ഒരു  പ്രചോദനമായിരുന്നു.  ഇന്ന് ഈ  മാറ്റങ്ങൾ കാണുമ്പോൾ   ഓരോ  ഇന്ത്യാക്കാരനും  വളരെയധികം  അഭിമാനിക്കുന്നുണ്ട്.

 ഏറ്റവും വലിയ ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സാരഥ്യം സുന്ദർ പിച്ചൈയും, ഐ ബി എം - ന്റെ സിഇഒ ആയി അരവിന്ദ് കൃഷ്ണയും, മൈക്രോസോഫ്റ്റ് സാരഥിയായി  സത്യ നാദെല്ലയും  ,അഡോബ്(Adobe) ന്റെ സിഇ ഒ ആയി ശന്തനു നാരായണും ,VMWare ന്റെ സിഇഒ ആയി രഘു രഘുറാമും, വിമേ(Vimeo) യുടെ  സാരഥിയായി അഞ്ജലി സുദും , ഗൂഗിൾ ക്‌ളൗഡിന്റെ  സാരഥിയായി തോമസ് കുര്യനും , നെറ്റ്‌ആപ്പിന്റെ ( NetApp) സാരഥിയായി ജോർജ് കുര്യനും , പാലോ ആൾട്ടോ നെറ്റ്വർക്‌സിന്റെ  സാരഥിയായി നികേഷ് അറോറയും അതാത് കമ്പനികൾ ശോഭിക്കുന്ന  കാഴ്ചയാണ് നാം കാണുന്നത്.

ടെക്ക് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഗൂഗിൾ കമ്പനിയെ ലാഭത്തിന്റെയും മികവിന്റെയും പാതയിലേക്കു നയിക്കാൻ പിച്ചൈയ്ക്കു കഴിഞ്ഞു.  തമിഴ്നാട്ടിൽ ജനിച്ച് പിച്ചൈ കഠിനാധ്വാനം എന്ന മന്ത്രം മുറുകെപ്പിടിച്ചാണ് ഗൂഗിളിന്റെ സാരഥ്യത്തിലേക്ക് എത്തിയത്. ഗൂഗിളിന്റെ നിയന്ത്രണം തന്റെ കൈകളിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ ഗൂഗിളും മാതൃകമ്പനിയായ ആൽഫബെറ്റ്  നേടിയ വമ്പൻ വളർച്ചയ്ക്കും വികാസത്തിനും പിച്ചൈ വഹിച്ച പങ്ക് ചെറുതല്ല.

ലോക ഐടി രംഗത്ത് മൈക്രോസോഫ്റ്റ് എന്നാൽ നാം ഓർക്കുന്നത് സാക്ഷാൽ ബിൽഗേറ്റ്സിന്റെ കമ്പനി എന്നാണ്. എന്നാൽ, ഇന്ന് ഈ കമ്പനിയെയും നയിക്കുന്നത് ഇന്ത്യക്കാരനായ  സത്യ നാദെല്ലയാണ്.  ഹൈദരാബാദിൽ ജനിച്ച അദ്ദേഹം, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്  എൻജിനീയറിങ് ബിരുദവും ഷിക്കാഗോ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയശേഷമാണ് ടെക്ക് മേഖലയിലേക്ക് തിരിയുന്നത്. സത്യ നാദെല്ലയും, ശന്തനു നാരായണും ലോകത്തിൽ വച്ച്  ഏറ്റവും  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരുടെ പട്ടികയിൽ ആദ്യ പത്തിൽപെട്ടവരാണ്.
 

ഡിസൈനിങ് മുതൽ പബ്ലിഷിങ് വരെ വിവിധോദേശ്യ സോഫ്റ്റ്‌വെയറുകൾ ഒരുക്കുന്ന ഐടി കമ്പനി അഡോബിയുടെ മേധാവി ശന്തനു നാരായണും  ഇന്ത്യക്കാരനാണ്. ഹൈദരാബാദിൽ ജനിച്ച അദ്ദേഹം ഒസ്മാനിയ സർവകലാശാലയിൽ നിന്ന്  എൻജിനീയറിങ് ബിരുദം നേടിയ ശേഷം കലിഫോർണിയ സർവകലാശാലയിൽ നിന്ന് എംബിഎ നേടി.  വളരെ പേരുകേട്ട ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആണ് .

ഐബിഎമ്മിന്റെ ചരിത്രം എന്നത് ആധുനിക കംപ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാര്‍ഡ്ഡിസ്ക്കും ഫ്ളോപ്പി ഡിസ്ക്കും പേഴ്സണല്‍ കംപ്യൂട്ടറും മാത്രമല്ല വിവരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഡൈനാമിക് മെമ്മറിയും എത്തിയത് ഐബിഎമ്മിന്റെ ആവനാഴിയില്‍ നിന്നാണ്. ആഗോളവ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹ്യരംഗങ്ങളില്‍ വമ്പിച്ചൊരു മാറ്റത്തിന് ഇടയാക്കിയ ഐബിഎം എന്ന അമേരിക്കന്‍ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിൽ ഒരു ഇന്ത്യക്കാരനായ അരവിന്ദ് കൃഷ്ണയാണ് നയിക്കുന്നത്.  അരവിന്ദ് കൃഷ്ണ ഇന്ന് ലോകം  അറിയപ്പെടുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ്.

Join WhatsApp News
$175000 2021-12-03 01:14:37
QAnon-aligned election lawyers Sidney Powell and Lin Wood, along with 7 other pro-Trump attorneys who sued to block President Biden’s 2020 electoral win in Michigan, were ordered to pay $175,000 in sanctions over their frivolous lawsuits, The Hill reported Thursday. U.S. District Judge Linda Parker ordered Powell and Wood –two of the more prominent promoters of former President Trump’s false claims about the 2020 election results– to divide the costs equally with the other attorneys, The Hill reported. The Thursday order is “a follow up to Parker’s decision in August that the attorneys would be required to pay the legal fees of the city of Detroit and state elections officials involved in the case, with the amount to be determined later,” The Hill report says. “Parker also referred them at that time for further disciplinary action, including possible disbarment, saying their lawsuit targeting Michigan’s voting results represented ‘a historic and profound abuse of the judicial process,'” The Hill’s John Kruzel wrote. The judge ordered that payment be made to Michigan Gov. Gretchen Whitmer (D) and Secretary of State Jocelyn Benson (D) in the amount of roughly $22,000, with the remaining $153,000 to be paid to the city of Detroit. Read it on The Hill.
GUN CONTROL 2021-12-03 11:25:23
Mother of accused Michigan school shooting suspect praised Trump for stance on gun rights in 2016 blog post.The mother of a sophomore student accused of opening fire inside his Michigan high school previously wrote an open letter to former President Donald Trump praising his support for the Second Amendment. Ethan Crumbley on Wednesday was charged as an adult with two dozen crimes — including murder, attempted murder and terrorism causing death — in connection with the massacre inside Oxford High School. Authorities said the attack unfolded over the course of just five minutes Tuesday afternoon, during which four people were fatally shot and seven more wounded. Tate Myre, 16; Madisyn Baldwin, 17; Hana St. Juliana, 14, and Justin Shilling, 17, were killed in the shooting. republicans and NRA are responsible for gun Violence. We need gun control.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക