Image

പത്തനംതിട്ട സ്വദേശി സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

Published on 02 December, 2021
പത്തനംതിട്ട സ്വദേശി സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു
റിയാദ്: മലയാളി യുവാവ് സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രന്‍ (27) ആണ് മരിച്ചത്. കമ്പനി ജീവനക്കാരനായ സനൂപ് ബുധനാഴ്ച ഉച്ചയ്ക്ക് ഓഫിസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടം.

ലിഫ്റ്റിന്റെ വാതില്‍ തുറന്ന് കയറിയ ഉടനെ താഴേക്കു വീഴുകയായിരുന്നു. ലിഫ്റ്റില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു എന്നാണ് വിവരം.

കിംങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സനൂപ് അവിവാഹിതനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക