Image

കോട്ടത്തറയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് അബദ്ധത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വെടിയേറ്റത് അകലെനിന്ന്

Published on 01 December, 2021
 കോട്ടത്തറയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് അബദ്ധത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വെടിയേറ്റത് അകലെനിന്ന്


കല്‍പ്പറ്റ: കാട്ടുപന്നിയെ തുരത്താനായി വയലില്‍ ഇറങ്ങിയ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കോട്ടത്തറ മെച്ചന ചുണ്ടങ്ങോട്ട് കുറിച്യ കോളനിയിലെ ജയന്‍ മരിച്ചത് ദൂരെ നിന്ന് വെടിക്കൊണ്ടാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

 തോക്കില്‍ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് കണ്ടെത്തല്‍. പോലീസ് ബാലസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തില്‍ 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 
മരണപ്പെട്ട ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്റെ വെടിയേറ്റാണ് ജയന്‍ മരിച്ചതെന്നാണ് സംശയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക