Image

വധഭീഷണികള്‍ ഭയമില്ലെന്ന് ഗൗതം ഗംഭീര്‍

Published on 01 December, 2021
വധഭീഷണികള്‍ ഭയമില്ലെന്ന് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: തനിക്ക് നേരെ വന്നുകൊണ്ടിരിക്കുന്ന  വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീര്‍.

ഐ.എസ് കാശ്മീരില്‍ നിന്നും ലഭിച്ച വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തില്‍ ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നുംഗൗതം ഗംഭീര്‍ പ്രതികരിച്ചു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി എം.പിക്ക് ഭീഷണി ഇ മെയിലുകള്‍ തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തങ്ങളുടെ ചാരന്‍മാര്‍ പൊലീസിലുണ്ടെന്നുമായിരുന്നു അവസാനം ലഭിച്ച ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം.

ആദ്യ ഇമെയിലില്‍ സന്ദേശം ഗംഭീറിനെയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു ഭീഷണി. രണ്ടാമത്തേതില്‍ കുടുംബത്തോട് സ്നേഹമുണ്ടെങ്കില്‍ രാഷ്ടീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു ആവശ്യം.

'എനിക്ക് ഒരു തരത്തിലുമുള്ള ഭയവുമില്ല. വിഷയത്തില്‍ ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തുകയാണ്. എന്നാല്‍ എന്‍റെ ജോലിയില്‍ നിന്ന് പിന്‍തിരിയില്ല, ഇത്തരം പരിപാടികളില്‍ ഇനിയും പങ്കാളിയാവും. ഇപ്പോള്‍ എന്‍റെ ശ്രദ്ധ ഈ പരിപാടിയുടെ വിജയമാണ്'- യമുന സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ഈസ്റ്റ് ഡല്‍ഹി പ്രിമീയര്‍ ലീഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗൗതം ഗംഭീര്‍ പറഞ്ഞു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗംഭീറിന്‍റെ വസതിക്ക് ചുറ്റും പൊലീസ് സുരക്ഷ കര്‍ശനമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക