Image

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

Published on 01 December, 2021
ഓർമ്മയിൽ  എന്റെ  ഗ്രാമം (എം കെ രാജന്‍)
നാടിന്‍ ഐശ്വര്യമായി
ഒരു ദേവി ക്ഷേത്രം,

 അവിടെ,നിര്‍മ്മലനാം ഒരു മര്‍ത്ത്യന്‍
ബ്രഹ്മമുഹൂര്‍ത്തത്തില്‍,
ശംഖൊലി മുഴക്കി .
അതു കേട്ടു,ദേശത്തിന്‍
 രക്ഷയാം ദേവി തിരിച്ചെത്തി
ശ്രീകോവിലിനുള്ളില്‍ ഉപവിഷ്ടായായി

ഉറക്കമുണർന്നു ദേശവാസികള്‍ക്കൊപ്പം
തൊഴുത്തു വിട്ടിറങ്ങി കാളകളും
അവയെ അനുഗമിച്ചു ഉത്സാഹത്തോടെ
കർഷകരും,കലപ്പയും നുകവുമായി
 തൊടിയിലെ സമൃദ്ധിയില്‍സ്വർഗ്ഗം നന്മകൾ നെയ്യുന്നു.
ഓർമ്മതൻ വഴിത്താരയിൽ നിന്നു ഞാൻ കാണുന്നു-
തച്ചു ശാസ്ത്രത്തിന്‍റെ മികവുള്ള
കിഴക്ക് ദർശനമുള്ള ഒരു ശ്രീകോവിലും
മനോഹരമാം ആകൃതിയിൽ

ചെത്തിമിനുക്കിയ ചുവന്ന കല്ലാല്‍
അലങ്കാരമായി കെട്ടിയുയർത്തിയ
ചുറ്റുമതിലും -അതിനുള്ളിൽ വാഴുന്ന
സമസ്തവും കാക്കുന്ന നേടിയാണിക്കൽ ,
എന്‍ ഭഗവതിയെ ! കരുണാമണിയായി
ദേശം കാക്കുന്ന അമ്മയെ!!
മനോജ്ജ്യമാം       അലങ്കാര പണിയുള്ള തടികൾ
തച്ചു ശാസ്ത്രത്തിൻറെ മികവോടെ-
തുല്യഅകലത്തിൽ അഴിയും കാ ലും    നിർത്തി
ഭംഗിയായി തീരത്തൊരു കമനിയമാം സോപാനം
കിഴക്കും വടക്കും ആല്‍ വൃക്ഷങ്ങളുടെ പ്രൗഡി!!

പടിഞ്ഞാറ് മാറി രാജവീഥിയോടെചേർന്ന്
കിഴക്കോട്ടനോക്കി നിൽക്കും മാടച്ചന്‍ കാവ്
അതിനുള്ളിൽ ആകാശം മുട്ടി നിൽക്കും
ഇലവു മരത്തിന്‍റെ  സാന്ധ്യ ശോഭയും
വടക്കേ കാവിലെ അബരച്ചുംബിയാംപൈൻമരങ്ങളും
കിഴക്കേ അമ്പലക്കുളവും ചൂരൽ കാടും
 കൽപ്പടവുകൾ ഉള്ള കുളത്തിൽ നീരാടി
ഈറനണിഞ്ഞ തൊഴുതു നിന്നു രക്ഷയാം
ദേവിയുടെ മുന്നിൽ ഓർമ്മകൾ ചിറകുവിടർത്തി .

സഹോദര്യത്തിന്‍ചന്ദനത്തിരി  ഗന്ധമായി
കമനീയമാം കല്ലൂർ പള്ളി  ചന്ദനകുടവും!

വൃത്തിയുള്ള വസ്ത്രങ്ങൾ അണിഞ്ഞ
സ്നേഹം പഠിപ്പിക്കും  ബൈബിളുമേന്തി
മുടങ്ങാതെ പള്ളിയിൽ എത്തുന്ന

ക്രിസ്തീയ സഹോദരങ്ങളും
നിഷ്കളങ്ക സ്നേഹത്തിൻ പ്രതീകമവര്‍
ഒത്തുചേരുന്നു മതമില്ലാതെ മനുഷ്യരായി
ജാതിഭേദങ്ങൾ ഇല്ലാത്ത ഒരുമയുള്ള ഈ ഗ്രാമം
ഇന്നും നിസ്തുലം വിരാജിക്കുന്നു.

 പ്രജാവല്‍സന്‍ മാധവപുരം രാജാവ്
വിശാലമായി ഒരുക്കിത്തന്ന വാണിജ്യസംഗമം
 മാധവപുരം' എന്നു നമ്മുടെ പുകള്‍പെറ്റ ചന്ത  
കാളവണ്ടിയും തല ചുമടുമായി
തന്‍  കഠിനാദ്ധ്വാനത്തിന്‍
കാര്‍ഷിക വിഭവവുമായി
തലേന്നു രാത്രി തന്നെ എത്തുന്നു ചന്തയില്‍

 ആമോദത്തോടെ      അവർക്കായി ചായക്കടകള്‍
 മുറുക്കാൻ പീടികയും
ഉണർന്നിരിക്കും  രവേറുവോളം  
അടുത്ത പ്രഭാതത്തിൽ ചന്തയിൽ നിരത്തുന്ന
കാച്ചിൽ ചേന വെണ്ടയ്ക്ക പാവയ്ക്ക പടവലങ്ങ

വിറ്റ്‌ കിട്ടുന്ന പണം കൊണ്ട് അവർ വാങ്ങുന്നു-
ഉണക്കമീൻ പച്ചമീൻ ഉള്ളി ഉരുളക്കിഴങ്ങും
നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി ആഘോഷിച്ച
ഈ ചന്തകള്‍ ഇനി ഒരു സ്മാരകമാകുമോ  കുട്ടരേ,
വിരൽ തുമ്പൊന്ന് അമർത്തിയാൽ എല്ലാ കൂട്ടവും
പടിവാതിലിൽ പറന്നെത്തുന്ന കാലമിത്
ആർക്കുവേണം ചന്തയും ചമയങ്ങളും
ആഗോള ചന്തയാം ആമസോണ്‍ വാഴുന്നു എവിടെയും!

ക്ഷേത്രത്തിൽ നിന്നിറങ്ങി കിഴക്കോട്ട് നടന്നാൽ
കാലടികളിൽ ശബ്ദമുയർത്തുന്ന ഉരുളൻ പാറകൾ
പ്രകൃതി കനിഞ്ഞ് വിരിച്ച  ചുവന്നമണ്ണിന്‍ പരവതാനിയും
മുന്നോട്ടുപോയി വലത്തോട്ട് നോക്കിയാൽ
വിസ്മയമാം പ്രകൃതി അണിഞ്ഞൊരുങ്ങി നിൽക്കുന്നു
അങ്ങനെ നോട്ടം തെറ്റാതെ നടന്നു നീങ്ങി
പച്ച മാത്രം കാണുന്ന പച്ച കാട്ടിലെത്തി
പിന്നെയും വലത്തുകാണുന്നു ശാന്തമായൊരു ജലാശയം
പണ്ടേയുള്ള ഒരു പേരുണ്ട് ഇതിനെ വയ്യാങ്കര ചിറ
ജലാശയത്തെ തൊട്ടു ചുറ്റും പച്ച മരങ്ങളും
ഇടതൂർന്ന കൈതക്കാടുകളും സമൃദ്ധിയായി ഉണ്ടിവിടെ
ആദികാല കമ്മ്യൂണിസ്റ്റുകൾക്ക് ഒളിത്താവളമായിരുന്നു യീ ചിറ.
പടിഞ്ഞാറോട്ടൊഴുകുന്ന കൈത്തോടുകൾ
പരിസരത്തെ നെൽപ്പാടങ്ങൾ നനച്ചും
പതിക്കുന്നു ചത്തിയറ പുഞ്ചയിലെ കഴിങ്ങാലി ചിറയിൽ

ഇരമ്പി പാറയുടെ പുളിനങ്ങളില്‍
നൃത്തം വെച്ചും  വെള്ളത്തുള്ളികൾ
ഹിമബിന്ദു പ്രഭ ചൊരിഞ്ഞും
ആടിയും പാടിയും  ചാടിയും
ജലതരംഗങ്ങള്‍  അഗാധമാം  താഴ്ചയില്‍     പതിക്കുന്നു.
നമ്മുടെ ജില്ലയിലെ ഒരേയൊരു വെള്ളച്ചാട്ടം
ഈ അത്ഭുതത്തിന് പേരാണ് കൂട്ടരേ
ഇരപ്പൻ പാറ!!
ഇവിടെ ഒരു ഇരിപ്പടം ഒരുക്കിയാൽ കൗതുകത്തോടെ എത്തും സഞ്ചാരികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും
വൃദ്ധർ ക്കും
അന്തിയിൽ ഒന്നിച്ചിരിക്കാം അനുഭവം പങ്കിടാം.

അന്ന് താമരയും കുളവും
ഗുരുനാഥൻ കുളങ്ങരയില്‍ ഉണ്ടായിരുന്നു
 ഇന്ന് അവിടെ താമരയും ഇല്ല    കുളവും ഇല്ല
എന്നാൽ ഇന്നും താമരക്കുളം എന്ന പേര് അനശ്വരം
ഇനിയൊരു ജന്മമുണ്ടെങ്കിൽ
അത് ഇവിടെ ആകേണമേ എന്നാശിക്കുന്നു .

ഓർമ്മയിൽ  എന്റെ  ഗ്രാമം (എം കെ രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക