Image

'അജഗജാന്തരം' ഡിസംബര്‍ 23 ന് തീയറ്ററുകളില്‍

Published on 27 November, 2021
'അജഗജാന്തരം' ഡിസംബര്‍ 23 ന് തീയറ്ററുകളില്‍
തീയറ്ററുകളില്‍ ഉത്സവമേളം തീര്‍ക്കാന്‍ ഡിസംബര്‍ 23 ന് എത്തുന്നു  ആന്റണി വര്‍ഗീസ് നായകനാവുന്ന 'അജഗജാന്തരം'. ആന്റണി പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്.

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് ഇത്. അര്‍ജുന്‍ അശോകന്‍, ചെമ്ബന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബുമോന്‍ അബ്‍ദുസമദ്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ഉത്സവപ്പറമ്ബിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങള്‍ നര്‍മ്മത്തിന്‍റെ മേമ്ബൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തിരക്കഥ കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക