FILM NEWS

ദത്തെടുക്കലിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ സ്വര ഭാസ്‌കര്‍

Published

on

ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മുന്‍പന്തിയിലുള്ള സ്വര ഭാസ്‌കര്‍ ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള കാമ്പയിനിലും സജീവസാനിധ്യമാണ്.

അനാഥര്‍ക്കിടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു സ്വര. അതിനായി അവര്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ് അവരിപ്പോള്‍.

‘എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു,’ സ്വര ഭാസ്‌കര്‍ പറഞ്ഞു.

‘സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു. ഇതിന് പിന്നിലുള്ള നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല,’ സ്വര കൂട്ടിച്ചേര്‍ത്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭൂതകാലം മൂവി റിവ്യൂ; മലയാളത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമകളിലൊന്ന്

റോയൽ സിനിമാസ് ബോളിവുഡിലേക്ക്

'കള്ളന്‍ ഡിസൂസ' റിലീസ് മാറ്റി വെച്ചു

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? വിവാഹമോചന പ്രസ്താവന നീക്കം ചെയ്തു!

സല്‍മാന്‍ ഖാന്‍ നിരവധി താരങ്ങളെ ഫാം ഹൗസില്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് അയല്‍വാസി

അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇഷ ഗുപ്ത ; അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍

മരക്കാറിന് ഓസ്‌കാര്‍ നോമിനേഷന്‍

തടി കുറയ്ക്കാന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശം ഇതാണ്; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദന്‍ 

 വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം രോഗബാധിതയായ ചെക്ക് ഗായിക മരണത്തിന് കീഴടങ്ങി

ഫ്രോക്ക് അണിഞ്ഞ് ഗ്ലാമര്‍ ചുവടുകളുമായി മീര ജാസ്മിന്‍

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ദുല്‍ഖറിനും കോവിഡ്

വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു

സ്‌മോളടിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന് ജനാര്‍ദ്ദനന്‍

കോവിഡ് പോസിറ്റീവാണെന്ന് അന്ന ബെന്‍

നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം പ്രതി പിടിയില്‍

പ്രശ്‌നം തീര്‍ക്കാനെത്തിയ രജനീകാന്തിനെ കാണാന്‍ ധനുഷ് കൂട്ടാക്കിയില്ല

'എതര്‍ക്കും തുനിന്തവ'ന്റെ ഷൂട്ടിംഗിന് ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരം

മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ധനുഷിന്റെ ജോലി തിരക്കാണ് ഐശ്വര്യയുടെ പ്രശ്‌നമെന്ന് സുഹൃത്തുക്കള്‍

ലിപ് ലോക് സീനിന് അനുപമ വാങ്ങിയത് വന്‍ തുക ;  പ്രതിഫല വിവരങ്ങള്‍ പുറത്ത് 

സുരേഷ് ഗോപിയുടെ പാപ്പന്‍ പാക്കപ്പായി

നിവിന്‍ പോളിയുടെ 'തുറമുഖം' വീണ്ടും റിലീസ് മാറ്റി

മഞ്‌ജു വാര്യര്‍ യു.എ.ഇയില്‍

ഇന്ദ്രന്‍സും കൈലാഷും ഒരുമിക്കുന്ന പുതിയ ചിത്രം 'ഗില'

വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ കുടുംബം  

സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു

View More