FILM NEWS

ഞങ്ങള്‍ക്കും സ്വകാര്യ ജീവിതമുണ്ട്, ദയവായി വെറുതേ വിടുക- വ്യാജ വാര്‍ത്തകളില്‍ ആര്യ

Published

on




തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടിയും അവതാരകയുമായ ആര്യ. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും തങ്ങളെ വെറുതേ വിടണമെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.  

ആര്യയുടെ കുറിപ്പില്‍ നിന്ന് 

എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാന്‍ കരുതി, പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്. അതിനാല്‍ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക. എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.  അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നില്‍ക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. 

എനിക്ക് കിട്ടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍, ആളുകളുടെ ചോദ്യങ്ങള്‍, പരിഹാസങ്ങള്‍ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു. ഇത് വളരെ സെന്‍സിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത്  മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ ആ അവസരത്തില്‍ മുന്നോട്ട് വന്ന് കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി ഞാന്‍ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല. 

എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യര്‍ഥന ഉണ്ട്. ഈ വാര്‍ത്തകളില്‍ പല പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാരത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കില്‍ ഞാനത് നേരിട്ട് എന്റെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം.. ആര്യ കുറിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭൂതകാലം മൂവി റിവ്യൂ; മലയാളത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമകളിലൊന്ന്

റോയൽ സിനിമാസ് ബോളിവുഡിലേക്ക്

'കള്ളന്‍ ഡിസൂസ' റിലീസ് മാറ്റി വെച്ചു

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? വിവാഹമോചന പ്രസ്താവന നീക്കം ചെയ്തു!

സല്‍മാന്‍ ഖാന്‍ നിരവധി താരങ്ങളെ ഫാം ഹൗസില്‍ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് അയല്‍വാസി

അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇഷ ഗുപ്ത ; അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍

മരക്കാറിന് ഓസ്‌കാര്‍ നോമിനേഷന്‍

തടി കുറയ്ക്കാന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശം ഇതാണ്; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദന്‍ 

 വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം രോഗബാധിതയായ ചെക്ക് ഗായിക മരണത്തിന് കീഴടങ്ങി

ഫ്രോക്ക് അണിഞ്ഞ് ഗ്ലാമര്‍ ചുവടുകളുമായി മീര ജാസ്മിന്‍

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ദുല്‍ഖറിനും കോവിഡ്

വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു

സ്‌മോളടിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന് ജനാര്‍ദ്ദനന്‍

കോവിഡ് പോസിറ്റീവാണെന്ന് അന്ന ബെന്‍

നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം പ്രതി പിടിയില്‍

പ്രശ്‌നം തീര്‍ക്കാനെത്തിയ രജനീകാന്തിനെ കാണാന്‍ ധനുഷ് കൂട്ടാക്കിയില്ല

'എതര്‍ക്കും തുനിന്തവ'ന്റെ ഷൂട്ടിംഗിന് ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരം

മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ധനുഷിന്റെ ജോലി തിരക്കാണ് ഐശ്വര്യയുടെ പ്രശ്‌നമെന്ന് സുഹൃത്തുക്കള്‍

ലിപ് ലോക് സീനിന് അനുപമ വാങ്ങിയത് വന്‍ തുക ;  പ്രതിഫല വിവരങ്ങള്‍ പുറത്ത് 

സുരേഷ് ഗോപിയുടെ പാപ്പന്‍ പാക്കപ്പായി

നിവിന്‍ പോളിയുടെ 'തുറമുഖം' വീണ്ടും റിലീസ് മാറ്റി

മഞ്‌ജു വാര്യര്‍ യു.എ.ഇയില്‍

ഇന്ദ്രന്‍സും കൈലാഷും ഒരുമിക്കുന്ന പുതിയ ചിത്രം 'ഗില'

വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ കുടുംബം  

സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു

View More