fomaa

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

സെബാസ്റ്റിയന്‍ വയലിങ്കല്‍

Published

on

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ 2021 - 22 ലേക്കുള്ള  സോവനീര്‍ കമ്മിറ്റി രൂപീകരിച്ചു. സണ്‍ ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളികളിലേക്ക് എത്തിക്കുന്നതിനും ഫ്‌ലോറിഡയിലെ മലയാളികളുടെ കലാ രചനകള്‍ പ്രസിധീകരിക്കുന്നതിനും മലയാളികളുടെ ബിസിനസ് സംരംഭങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ്  ഈ സോവനീര്‍ കമ്മിറ്റി  രൂപവത്കരിച്ചിട്ടുള്ളത് എന്ന് ഫോമാ സണ്‍ ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ. വില്‍സണ്‍ ഉഴത്തില്‍ അറിയിച്ചു.
                            
               ഒരു മികച്ച സംഘടകനും, സാമൂഹ്യ പ്രവര്‍ത്തകനും,  മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ളോറിഡ ( MANOFA) യുടെ മുന്‍ പ്രസിഡന്റും ആയ, ഐ. ടി  രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ. അജുമോന്‍ സക്കറിയയാണ് സോവനീര്‍ കമ്മിറ്റിയുടെ ചീഫ് എഡിറ്റര്‍.  

എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍മാരായി താഴെ പറയുന്നവര്‍ തെരഞ്ഞെടുക്കപ്പെട്ടു : 

Dr. ജഗതി നായര്‍  -   ഒരു സ്‌പെഷ്യലിസ്‌റ് അദ്ധ്യാപികയാണ് ജഗതി നായര്‍. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരായ കുട്ടികള്‍ക്കുവേണ്ടി മിസ്സിസ് നായര്‍ പ്രവര്‍ത്തിക്കുന്നു.തന്റെ അറിവും അനുഭവങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ എന്നും തല്പരയാണ് ഡോക്ടര്‍. കലാസാംസ്‌കാരിക രംഗത്തും ഇവര്‍ സജീവ സാന്നിധ്യമാണ്.

ശ്രീ. ലിജു ആന്റണി  -  ദീര്‍ഘകാലമായി സാമൂഹ്യ സേവന രംഗത്തുള്ള ശ്രീ. ലിജു ആന്റണി മലയാളി അസോസിയേഷന്‍ ഓഫ് സെന്റര്‍ ഫ്‌ലോറിഡ അറ്റ് റ്റാംപ യുടെ മുന്‍ പ്രസിഡന്റും  ഐ.ടി ഉദ്യോഗസ്ഥനുമാണ്.  

സെബാസ്റ്റ്യന്‍ വയലിങ്കല്‍  -   സൗത്ത് ഫ്‌ളോറിഡയില്‍ ജനറല്‍ കോണ്‍ട്രാക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ശ്രീ സെബാസ്റ്റ്യന്‍ വയലിങ്കല്‍, ഒരു മാധ്യമ പ്രവര്‍ത്തകനും നവകേരള സൗത്ത് ഫ്‌ലോറിഡയിലെ കമ്മിറ്റി മെമ്പറുമാണ്.

അജേഷ് ബാലാനന്ദന്‍  -   മലയാളി അസ്സോസിയേഷന്‍  ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയുടെ ട്രഷറര്‍ ആയി സേവനമനുഷ്ഠിക്കുന്ന ശ്രീ. അജേഷ്, ഒരു ബിസിനസ് സംരംഭത്തിന്റെ ഉടമയാണ്.

സാജന്‍ ജോണ്‍  -   ഗ്രാഫിക് ഡിസൈനറും മികച്ച വോളി ബോള്‍ പ്ലെയറുമായ ശ്രീ. സാജന്‍ ജോണ്‍, ജാക്‌സണ്‍ വില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ  പ്രതിനിധീകരിച്ച് കമ്മിറ്റിയിലുണ്ട്.

സായ്‌റാം പദ്മനാഭന്‍ ഗീത - മികച്ച ഫോട്ടോഗ്രാഫറായ  ശ്രീ. സായ്‌റാം, ഒര്‍ലാണ്ടോയില്‍ നിന്നുള്ള ഒരുമ അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധിയാണ്.  ഐ.ടി പ്രൊഫഷണല്‍ ആയി ജോലിചെയ്യുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്. 

ലിന്‍സ് ജേക്കബ്  -  MANOFA എന്ന അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ലിന്‍സ് ജേക്കബ്,  മികച്ച ക്രിക്കറ്റ് കളിക്കാരനും സംഘാടകനുമാണ്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു.


ഷൈജന്‍ മേക്കാട്ടുപറമ്പന്‍  -  സണ്‍ ഷൈന്‍ റീജിയന്‍ കമ്മിറ്റിയിലെ മറ്റൊരംഗമാണ്,  മലയാളി അസോസിയേഷന്‍ ഓഫ് റ്റാംപ യുടെ ട്രഷറര്‍ ആയ ഷൈജന്‍ മേക്കാട്ടുപറമ്പില്‍.

സജീന എബ്രഹാം  -  ഈ കോവിഡ് മഹാമാരിക്കാലത്തും സ്വന്തം വേദനകള്‍ മറന്ന് നമുക്കായി പോരാടിയ മാലാഖമാരിലൊരാളായി, ആതുരസേവനരംഗത്ത് നഴ്‌സിംഗ് പ്രാക്റ്റീഷണര്‍ ആയി സേവനം ചെയ്യുന്ന സജീന എബ്രഹാം, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ളോറിഡയില്‍ നിന്നും സോവനീര്‍ കമ്മിറ്റിയിലുണ്ട്.

ആഷിഷ് ജയന്‍  -   ഓര്‍മ ഒര്‍ലാണ്ടോയില്‍ നിന്നുള്ള ആഷിഷ് ജയന്‍, എസ്. ആര്‍ ഡാറ്റ എന്‍ജിനിയര്‍ ആണ്. ഒരു നല്ല ടെന്നീസ് പ്ലയെര്‍ കൂടിയാണ്.

                             സോവനീര്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ആശംസകളോടൊപ്പം, ശക്തമായ നേതൃത്വത്തില്‍ സണ്‍ ഷൈന്‍ റീജിയന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22  ന്

ഫോമാ കുടുംബ സംഗമമുമായി ജെയിംസ് ഇല്ലിക്കലും ടീമും.

പ്രവാസികളുടെ ക്വാറന്റീനും സർക്കാരുകളുടെ ഇരട്ടത്താപ്പും (ജേക്കബ് തോമസ്)

ഫോമ ജനറൽബോഡി  ഏപ്രിൽ 30 ലേക്ക് മാറ്റി: ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി)

ഫോമയും ഇലക്ഷനും  ആശംസകളും, പിന്നെ ഞാനും (ഫിലിപ്പ് ചെറിയാൻ)

ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി ഈ കൈകളിൽ ഭദ്രം  

ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

പ്രതീക്ഷകളുടെ വര്‍ഷം; ഫോമ പുതുവത്സരാശംസകള്‍ നേര്‍ന്നു

സാന്ത്വനവും സ്നേഹവും നൽകി  പുതുവർഷത്തെ വരവേൽക്കാം: അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

ഫോമാ ഇലെക്ഷൻ: രണ്ട് പാനലുകൾ രംഗത്ത് 

ഫോമാ 2022 - 24 ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഫോമ എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്‍ദേശം ചെയ്തു

ഫോമാ സാംസ്കാരിക സമിതി ഷോർട്ട് ഫിലിം, നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മയൂഖം കിരീടധാരണ വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു

ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബിജു ചാക്കോയെ ഫോമാ ജോയിന്റ് സെക്രെട്ടറി സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തു

ഫോമാ ജനറല്‍ സെക്രട്ടറിയായി ഓജസ് ജോണ്‍ (വാഷിംഗ്ടൺ) മത്സരിക്കുന്നു

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു.

ഫോമാ മിഡ് ടേം പൊതുയോഗത്തിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു.

ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

View More