EMALAYALEE SPECIAL

നന്ദിയില്ലാത്ത... (ജോസ് ചെരിപുറം)

Published

on

നമ്മള്‍ എല്ലാവരും പറയുന്ന ഒരു വാക്കാണ് 'നന്ദിയില്ലാത്ത നായേ' എന്ന്. പൊതുവെ മൃഗങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. നന്ദിയില്ലാത്തത് മനുഷ്യന് മാത്രമാണ്. എങ്കിലും അവര്‍ ഏറ്റവും നന്ദിയുള്ള മൃഗത്തെ നന്ദിയില്ലാത്തത് എന്ന് വിശേഷിപ്പിക്കുന്നു. എന്തു വിരോധാഭാസമാണെന്ന് ചിന്തിക്കുക. ഇങ്ങനെയുള്ള ധാരാളം വിശേഷങ്ങള്‍ നമ്മള്‍ പ്രയോഗിക്കാറുണ്ട്.  ഉദാഹരണമായി ഹാംബർഗറിൽ ഹാം  ഇല്ല.പാര്‍ക്ക് വേ ഡ്രൈവ് ചെയ്യുകയും ഡ്രൈവ് വേയില്‍ പാര്‍ക്ക് ചെയ്യുകയും ചെയ്യുന്നു.

ഞാന്‍ എഴുതാന്‍ പോകുന്നത് ഒരു സംഭവകഥയാണ്. ഭാവനയില്‍ നിന്നോ മെനഞ്ഞെടുത്തതോ, കെട്ടുകഥയോ അല്ല. ഏകദേശം 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം. എനിക്ക് അന്ന് പത്തുവയസ് പ്രായം. ഞങ്ങളുടെ പറമ്പില്‍ ഒരു കുടികിടപ്പുകാരുണ്ടായിരുന്നു. പൈലോയും കുടുംബവും. വീട്ടിലെ പണികളും മറ്റും ആ കുടുംബമായിരുന്നു നടത്തിക്കൊണ്ടുപോയിരുന്നത്. അക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുറച്ച് കാടുപിടിച്ച സ്ഥലങ്ങളും, കാവും ഒക്കെയായി വിജനമായ പ്രദേശങ്ങളുണ്ടായിരുന്നു. രാത്രിയില്‍ കുറുക്കന്മാരുടെ ഓരിയിടലും, പട്ടികളുടെ കുരയുമൊക്കെയായി ശബ്ദമുഖരിതമായ നാട്ടുരാത്രികള്‍. പൈലോയ്ക്ക് സുന്ദരിയായ ഒരു പെണ്‍പട്ടിയുണ്ടായിരുന്നു. അവള്‍ അതിലേയും ഇതിലേയുമൊക്കെ കറങ്ങിനടക്കുന്ന സ്വഭാവക്കാരിയായിരുന്നു. നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു അത് ഞങ്ങളുടെ കുടികിടപ്പുകാരന്‍ പൈലോയുടെ സുന്ദരിയായിരുന്നു എന്ന്. നാട്ടിലുള്ള ചെറുപ്പക്കാരായ ആണ്‍ പട്ടികള്‍ക്ക് അവളില്‍ ഒരു കണ്ണുണ്ടാവുക സ്വാഭാവികം. അതാണല്ലോ പ്രകൃതിനിയമവും. അങ്ങനെ നമ്മുടെ സുന്ദരി ഗര്‍ഭിണിയാവുകയും, കുഞ്ഞുണ്ടാകുമ്പോള്‍ ഒരെണ്ണത്തിനെ ദത്തെടുക്കാന്‍ പലരും മുന്നോട്ട് വരികയും ചെയ്തു.

ആയിടയ്ക്കാണ് പൈലോയ്ക്കും കുടുംബത്തിനും ഒരു കല്യാണം കൂടാന്‍ അവരുടെ ബന്ധുവീട്ടില്‍ പോകേണ്ട ആവശ്യം വന്നത്. അവര്‍ വീട്ടില്‍ വന്ന് വിവരം പറഞ്ഞു. പിറ്റേ ദിവസം തന്നെ മടങ്ങിവരുമെന്ന് പറഞ്ഞ് യാത്രയായി.

എന്നാല്‍ പിറ്റേ ദിവസം അവര്‍ വന്നില്ല. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയില്‍ സുന്ദരി വല്ലാതെ കുരയ്ക്കുന്നു. നിര്‍ത്താതെയുള്ള കുര. കുര കേട്ട് ഞാനുണര്‍ന്നു. എനിക്ക് വല്ലാത്ത പേടി തോന്നി. ഒന്നുകില്‍ കള്ളന്മാര്‍, അല്ലെങ്കില്‍ പിശാചുക്കള്‍. എങ്കിലേ നായ് നിര്‍ത്താതെ കുരയ്ക്കുകയുള്ളൂ. അപ്പോഴേയ്ക്കും ചാച്ചനും എഴുന്നേറ്റു. 'പട്ടി വല്ലാതെ കുരയ്ക്കുന്നല്ലോ, എന്തെങ്കിലും പ്രശ്‌നം കാണും. ഞാനൊന്ന് നോക്കിയിട്ട് വരാം' ടോര്‍ച്ചുമെടുത്ത് ചാച്ചന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൂടെപ്പോയി. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച - സുന്ദരി പ്രസവിച്ചു. പക്ഷെ രണ്ടു കുറുക്കന്മാര്‍ കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഒരു കുറുക്കനെ ഓടിക്കുമ്പോള്‍ അടുത്ത കുറുക്കന്‍ വരും. അതിനെ ഓടിക്കുമ്പോള്‍ മറ്റേ കുറുക്കന്‍ വരും. അങ്ങനെ ആ അമ്മ വലഞ്ഞു. ഞങ്ങളെ കണ്ടതും കുറുക്കന്മാര്‍ സ്ഥലംവിട്ടു. ചാച്ചന്‍ അവിടെ കിടന്ന ഒരു കുട്ടയില്‍ നാല് പട്ടിക്കുഞ്ഞുങ്ങളേയും എടുത്തുവച്ച് സുന്ദരിയേയും വീട്ടിലേക്ക് കൊണ്ടുവന്നു. പശുത്തൊഴുത്തിലെ കച്ചിപ്പുരയില്‍ ഭദ്രമായി സൂക്ഷിച്ചു. ഒരാഴ്ചയോളമായപ്പോള്‍ പൈലോയും കുടുംബവും തിരിച്ചെത്തി. സുന്ദരിയേയും കുട്ടികളേയും അവര്‍ കൊണ്ടുപോകുകയും ചെയ്തു.

അതിനുശേഷം സുന്ദരി എവിടെപ്പോയാലും തിരിച്ചുവരുമ്പോള്‍ ചാച്ചനുവേണ്ടി എന്തെങ്കിലും കൊണ്ടുവരിക പതിവായി. പറമ്പില്‍ വീണുകിടക്കുന്ന തേങ്ങ കടിച്ചുകൊണ്ടുവന്ന് ചാച്ചന്റെ കാല്‍ക്കല്‍ വയ്ക്കുക, ചിലപ്പോള്‍ ഒരുമുറി കൊപ്രാ...ഇങ്ങനെ പലതും. തേങ്ങയും കൊപ്രയുമൊക്കെ ആരുടേതെന്നറിഞ്ഞാല്‍ തിരിച്ചുകൊടുക്കും. അല്ലെങ്കില്‍ ഭിക്ഷക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ കൊടുക്കും. പതിയെ പതിയെ നാട്ടുകാര്‍ക്ക് മനസിലായി സുന്ദരിയുടെ നന്ദി പ്രകടനമാണ് ഈ മോഷണമെന്ന്. അതുകൊണ്ട് അവര്‍ കണ്ടാലും സുന്ദരിയെ ഉപദ്രവിക്കുകയോ, പരാതി പറയുകയോ ഇല്ല. സുന്ദരി മരിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ താങ്ക്‌സ് ഗിവിംഗിന്റെ അവസരത്തില്‍ പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്ന സംഭവം നിങ്ങളുമായി പങ്കിടണമെന്ന് തോന്നി.

ഇ-മലയാളിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ വക ഹാപ്പി താങ്ക്‌സ് ഗിവിംഗ്. ഇനി നന്ദിയില്ലാത്ത നായ് എന്നു മാത്രം പറയരുത്.

Facebook Comments

Comments

 1. Sudhir Panikkaveetil

  2021-11-24 13:47:16

  Another story of dog's love and care. https://www.youtube.com/watch?v=A0IIOpEOSZI

 2. Korason

  2021-11-24 04:21:57

  നന്ദിയെപ്പറ്റി കുറിക്കാൻ ഇതിൽക്കൂടുതൽ എന്താണുള്ളത് ? കോരസൺ.

 3. Babu Parackel

  2021-11-24 02:52:01

  Very thoughtful. A tribute to the grateful loyalty!

 4. Sudhir Panikkaveetil

  2021-11-24 01:01:00

  ജോസ് ജി നന്നായിട്ടുണ്ട്.

 5. American Mollakka

  2021-11-23 22:34:19

  അസ്സലാമു അലൈക്കും ജോസ് സാഹിബ്. ഞമ്മക്ക് തോന്നുന്നത്.നായ നന്ദിയുള്ളവനായതുകൊണ്ട് ചില നായ്ക്കളെ ഇമ്മള് നന്ദിയില്ലാത്ത നായ എന്ന് പറേണത്. മനുസനു നന്ദിയില്ല പിന്നെ എന്തിനാണാബനെ നന്ദിയില്ലാത്തവൻ എന്ന് പറേണത്. ഞമ്മന്റെ മൂത്ത ബീവിയെ ഞമ്മള് ലൈൻ അടിച്ച് നിക്കാഹ്‌ കയിച്ചതാണ് ഓൾടെ ബീട് ഞമ്മടെ ഉമ്മാന്റെ ബീടിനടുത്തായിരുന്നു. അവളുടെ ബാപ്പ മജിസ്‌ട്രേറ്റ് ആയിരുന്നു പുരോഗമന വാദിയായിരുന്നു. മുസ്ലീമുകൾ നായയെ ബീട്ടില് ബളർത്താറില്ല. എന്നാൽ അബളുടെ ബീട്ടില് നായയുണ്ടായിരുന്നു. ആളുകളുടെ കണ്ണ് ബെട്ടിച്ച് ഞമ്മള് അബളുടെ ബീടിന്റെ പുറകു ബസത്ത് ചെല്ലുമ്പോൾ നായ കുറച്ച് ബരും ഞമ്മളെ കണ്ട് ങാ പുയാപ്ല ആണോ എന്ന് സോധിച്ച് മടങ്ങിപ്പോയി അബളേയും കൂട്ടി ബരും. നായക്ക് നന്ദിയുണ്ട് സ്നേഹമുണ്ട്.

 6. Thank YOU and you ..

  2021-11-23 18:49:52

  'Cool , cool ..' :) - in the language of our true natives , our own blood descendants , who would be the ones who know how to enjoy the Thanksgiving gatherings more than us - often with the mixed , lingering feelings of being in alien and exiled lands, even the ' alien' Turkey :) ..with the related thirst, like the deer for the 'running waters ' ... Yet , we too have hearts that are grateful , just as the author narrates with gratitude the precious memory ..of a dog , whose ancestors would have had that attitude of gratitude to The Father , expressed towards Adam as the one who named it .. with The Fall , that same ancestor having become the ferocious wolf ..till 'redeemed ' - with the gentle wisdom and care given over the centuries , to now be a friend of man again ..even accompanying Angel Raphael , in the endearing narrative in Book of Tobit , likely eating the fish pieces thrown under the table by the Angel , who only gave the appearance of being a human , not eating the food per se ..Our Lord , OTOH , even after The Blessed Resurrection , in His Sacred Humanity , to convey the Sacredness of our human nature and our body that is meant for heaven , shares the earthly food .. even has a breakfast prepared for His children .. those ' children ' , who too had 'forgotten ' to be grateful , under the assaults of the enemy kingdoms of fears .., to have become like fish thrown out of the waters ..the waters of living in His Holy Will . Thank God that our Lord is ever in The Mission of leading His children , esp. those who are thrown out , back to the running waters .. to help us too to be at 'home' , in the Divine Will , in lives filled with praise and purity - to say 'love and glory to You Lord ' - for The Divine Will that bestows upon us , every new heart beat , every new breath , every food - to help us to grow in The Truth that we , every particle of ours and of creation belongs to The Good God ..The Truth to ever grow in ever widening circles of Light and Love , to help dispel the darkness , esp. when 'bad news ' can bring the lie that there is only darkness ..to give hope and trust that we are already in the Preview of the Eternal Banquet ..wherein there would be endless sharing of stories , all seen in The Light of His Love and Mercy ..of relishing how we too have been saved from foxes and wolves and more .. to help our families and those around us , to be grateful and trust , in being loved and cherished - even in the silent raising of our hearts - ' Hail Mary ..' -to thus recall with ever growing gratitude - as to what an awesome Mother we belong to , to thus undo the effects of the hardening of hearts in ingratitude and violence , from having called forth powers by actions that deny The Truth , in marriages and families as well ...The weapon given us , from heaven , to drive out the spirits of lust and greed and its fears from around us too , not by the dangerous tactics of alarm and gun totting ..The 24 Hours of Passion meditations - on line , to also help grow in gratitude and protection for the areas around us as well ..Lots to be thankful for.. Blessed Thanksgiving !

 7. Raju Thomas

  2021-11-23 17:57:16

  What a beautiful story! Thanks.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പിണറായിയെ ഒതുക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? അത് സാധ്യമോ? (പി പി മാത്യു) 

2024 ലും റണ്ണിങ് മേറ്റ് കമല ഹാരിസ് തന്നെയെന്ന് ബൈഡൻ 

ഞാനിപ്പം നിൽക്കണോ പോണോ? എന്നു സ്വന്തം കൊറോണ (ദുർഗ മനോജ് )

കമ്മ്യൂണിസ്റ്റുകളുടെ  ചൈനാ പ്രേമം (ലേഖനം: സാം നിലംപള്ളിൽ)

കോടതി വിധി, ജനവിധി, ദൈവവിധി (നിരീക്ഷണം-സുധീർ പണിക്കവീട്ടിൽ)

ഒരു കെ റെയിൽ അപാരത (ദുർഗ മനോജ് )

പങ്കാളിക്കായുള്ള തിരച്ചില്‍ ഗിന്നസ് ബുക്കില്‍ എത്താനോ ? ( മേരി മാത്യു മുട്ടത്ത്)

എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന് (മില്ലി ഫിലിപ്പ്)

നീ എന്നെ ഓർക്കുന്നുണ്ടെങ്കിൽ, ലോകം എന്നെ മറന്നു കൊള്ളട്ടെ (മൃദുമൊഴി 36: മൃദുല രാമചന്ദ്രൻ)

ബിഷപ്പ് ഫ്രാങ്കോ: വത്തിക്കാന്റെ നിലപാടെന്ത്‌? (ബി ജോൺ കുന്തറ)

 കേരളത്തിന്റെ ജര്‍മ്മന്‍ ഗുണ്ടര്‍ട്ട്(കാരൂര്‍ സോമന്‍, ലണ്ടന്‍)

സൂര്യ കിരീടം വീണുടയുമ്പോൾ (ഫിലിപ്പ് ചെറിയാൻ)

എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

കമലാ ഹാരിസിന്റെ  പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ 

ബിഷപ്പ് ഫ്രാങ്കോ കേസ് വിധിയുടെ പൂർണരൂപം

ബിഷപ്പും കന്യാസ്ത്രീയും വിധിയും (ജോണ്‍  കുന്തറ)

കാലാവസ്ഥാ വ്യതിയാനം ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും! (ഫിലിപ്പ് മാരേട്ട് )

കവി സച്ചിദാനന്ദൻ: മഹാമാരിക്കാലത്ത് മറ്റൊരു ആത്മീയത തേടി... (വിജയ് സി. എച്ച്)

മനുഷ്യപ്പറ്റില്ലാത്ത ക്രൂരതയുമായി ചൈന : കോവിഡ് ഒരു രോഗമാണ്, കുറ്റകൃത്യമല്ല (ദുർഗ മനോജ് )

ഹൈ സ്‌പീഡ് റെയിൽ കേരളത്തിലും റഷ്യയിലും (നടപ്പാതയിൽ ഇന്ന്- 17-ബാബു പാറയ്ക്കൽ)

ഒരു പലസ്തീൻ യുവതിയുടെ പോരാട്ടങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

ലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

ബിജെപിയും അഖിലേഷും, പിന്നെ ചിത്രത്തിൽ നിന്ന് മായുന്ന കോൺഗ്രസും ബിഎസ്പിയും  (സനൂബ്  ശശിധരൻ)

ജോൺസ് ഹോപ്കിൻസും  പിണറായിയുടെ ചികിത്സയും 

മല്ലപ്പള്ളിയിലേക്ക് ഒരു സൗജന്യയാത്ര (സുധീർ പണിക്കവീട്ടിൽ)

ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവ് (കോര ചെറിയാന്‍)

ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ! (വിജയ് സി. എച്ച് )

വരുമോ കാലനില്ലാക്കാലം, ഇനി ജീവിക്കാം 180 വയസു വരെ (ദുര്‍ഗ മനോജ്)

View More