fomaa

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ജോയിച്ചൻ പുതുക്കുളം

Published

on

ചിക്കാഗോ :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 -2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം മത്സരിക്കുന്നു .

അമേരിക്കൻ മലയാളികളുടെ സംഘടനാചരിത്രത്തിൽ ഒരു തിലകക്കുറിയായി മാറിയ സംഘടനയാണ് ഫോമ .തുടക്കം മുതൽ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോമയുടെ നേതൃത്വ നിരയിലേക്ക് വരുവാൻ ഫോമ അംഗങ്ങളുടെയും  മലയാളി സംഘടനകളുടെയും പിന്തുണ ഉണ്ടാവണമെന്ന് സണ്ണി വള്ളിക്കളം അഭ്യർത്ഥിച്ചു .

ലോകത്തു തന്നെ പ്രവർത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയമായ ബാലജന സഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്റെ സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നത് .തുടർന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു .ജന്മനാടായ ചങ്ങനാശേരിയിൽ കോളേജ് വിദ്യാഭ്യാസ കാലം മുതൽ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുതൽക്കൂട്ടുമായാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത് .
ചിക്കാഗോ മലയാളി അസ്സോസിയേഷനിലൂടെയാണ് അമേരിക്കയിലെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത് .നാലുവർഷം ഡയറക്ടർ ബോർഡ് അംഗമായിരുന്നു .പിന്നീട് വൈസ് പ്രസിഡന്റായി .  വാശിയേറിയ തെരഞ്ഞെടുപ്പിൽ സംഘടനയുടെ പ്രസിഡന്റുമായി .

ഫോമയുടെ തുടക്കം മുതൽ സജീവ പ്രവർത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം നാഷണൽ കമ്മിറ്റി മെമ്പർ ,റീജിയണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ കഴിവ് തെളിയിച്ചു .2018   ൽ ചിക്കാഗോയിൽ നടന്ന ഫോമ  നാഷണൽ കൺവൻഷന്റെ ചെയർമാനായി പ്രവർത്തിച്ചത് സംഘടനാപാടവത്തിന്റെ മുതൽക്കൂട്ടായി മാറി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ  പള്ളിയിൽ രണ്ട് ടേം പാരീഷ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ചിക്കാഗോയിലെ പൊതു രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായ സണ്ണി വള്ളിക്കളം തന്റെ കഴിവുകൾ ഫോമയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാക്കുവാനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അറിയിച്ചു.

ഫോമയുടെ തുടക്കം മുതൽ തുടരുന്ന പ്രധാന പ്രവർത്തനങ്ങളാണ് സഹജീവികളെ സഹായിക്കുക എന്നത് .മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി ആര്യോഗ്യം, പാർപ്പിടം എന്നീ പ്രവർത്തനങ്ങളിലാണ് ഫോമ ശ്രദ്ധ വയ്ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും , കോവിഡ്  കാലത്തും ഫോമ കേരളത്തിനു നൽകിയ പരിരക്ഷ വീടുകളായും, ആരോഗ്യ സംരക്ഷണമായും മുന്നോട്ടു പോകുമ്പോൾ അതിന്റെ ഒരു കണ്ണിയായി നിൽക്കുക എന്നതാണ് ആഗ്രഹം. ഇതൊരു നിയോഗമായി കണക്കാക്കുന്നു. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണമാത്രമല്ല കൂടെ നിന്ന് പ്രവർത്തിക്കുവാനും എല്ലാവരുടെയും സഹകരണങ്ങൾ സണ്ണി വള്ളിക്കളം അറിയിച്ചു.

ഇന്നുവരെയുള്ള പ്രവർത്തനങ്ങളിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട അഭ്യൂദയകാംക്ഷികൾ, സുഹൃത്തുക്കൾ, ഫോമയുടെ മുൻകാല നേതാക്കൾ തുടങ്ങിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. തന്നിൽ ഏൽപ്പിക്കുന്ന വിശ്വാസത്തിന് ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകും .അദ്ദേഹം ഉറപ്പു നൽകി.
ഫോൺ: 847-722-7598.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22  ന്

ഫോമാ കുടുംബ സംഗമമുമായി ജെയിംസ് ഇല്ലിക്കലും ടീമും.

പ്രവാസികളുടെ ക്വാറന്റീനും സർക്കാരുകളുടെ ഇരട്ടത്താപ്പും (ജേക്കബ് തോമസ്)

ഫോമ ജനറൽബോഡി  ഏപ്രിൽ 30 ലേക്ക് മാറ്റി: ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി)

ഫോമയും ഇലക്ഷനും  ആശംസകളും, പിന്നെ ഞാനും (ഫിലിപ്പ് ചെറിയാൻ)

ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി ഈ കൈകളിൽ ഭദ്രം  

ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

പ്രതീക്ഷകളുടെ വര്‍ഷം; ഫോമ പുതുവത്സരാശംസകള്‍ നേര്‍ന്നു

സാന്ത്വനവും സ്നേഹവും നൽകി  പുതുവർഷത്തെ വരവേൽക്കാം: അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

ഫോമാ ഇലെക്ഷൻ: രണ്ട് പാനലുകൾ രംഗത്ത് 

ഫോമാ 2022 - 24 ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഫോമ എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്‍ദേശം ചെയ്തു

ഫോമാ സാംസ്കാരിക സമിതി ഷോർട്ട് ഫിലിം, നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മയൂഖം കിരീടധാരണ വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു

ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബിജു ചാക്കോയെ ഫോമാ ജോയിന്റ് സെക്രെട്ടറി സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തു

ഫോമാ ജനറല്‍ സെക്രട്ടറിയായി ഓജസ് ജോണ്‍ (വാഷിംഗ്ടൺ) മത്സരിക്കുന്നു

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു.

ഫോമാ മിഡ് ടേം പൊതുയോഗത്തിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു.

ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

View More