Image

നാടുകടത്തുന്നവരുടെ ബാങ്ക് അക്കൗണ്ട് റദ്ദാക്കണമെന്ന് കുവൈറ്റ് അഭ്യന്തര മന്ത്രാലയം

Published on 17 November, 2021
 നാടുകടത്തുന്നവരുടെ ബാങ്ക് അക്കൗണ്ട് റദ്ദാക്കണമെന്ന് കുവൈറ്റ് അഭ്യന്തര മന്ത്രാലയം


കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്ന് നാടുകടത്തുന്നവരുടെ ബാങ്ക് അക്കൗണ്ട് റദ്ദാക്കാന്‍ അഭ്യന്തര മന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടതായി പ്രാദേശിക അറബിക് ദിനപത്രമായ അല്‍-റായി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം അക്കൗണ്ടുകള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നതായി കണ്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം നല്‍കിയത്.

ഓണ്‍ലൈനായി നടത്തുന്ന പല തട്ടിപ്പുകള്‍ക്കും ഇത്തരം കാര്‍ഡുകള്‍ ഉപോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായും രാജ്യത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ ഇടപാടുകള്‍ നടക്കുന്നത് കാര്‍ഡ് ഉടമകള്‍ അറിയുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


വിവധ സര്‍ക്കാര്‍ വകുപ്പുകളേയും ബാങ്കുകളേയും ഏകോപിച്ച് നാടുകടത്തപ്പെട്ടയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആലോചിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ ലോണ്‍ അടവോ വിവിധ ക്രെഡിറ്റുകളോ തിരച്ചടിക്കാന്‍ ബാക്കിയുള്ള വിദേശികളുടെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദ് ചെയ്യുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കിയ ബാങ്കിംഗ് അധികാരികള്‍ ഇത്തരം സംവിധാനം ഉടനടി പ്രയോഗിക്കുന്നത് എളുപ്പമല്ലെന്ന് വ്യക്തമാക്കി.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക