Image

ഇ-മലയാളി മാസിക എൻ.കെ. പ്രേമചന്ദ്രൻ എം.പി.  പ്രകാശനം ചെയ്തു 

Published on 17 November, 2021
ഇ-മലയാളി മാസിക എൻ.കെ. പ്രേമചന്ദ്രൻ എം.പി.  പ്രകാശനം ചെയ്തു 

ന്യു യോർക്ക്: ഇ-മലയാളി മാസിക എൻ.കെ. പ്രേമചന്ദ്രൻ എം.പി., ഏഷ്യാനെറ്റിലെ രാജു പള്ളത്തിനു കോപ്പി നൽകി   പ്രകാശനം ചെയ്തു.

ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന മാസികയുടെ ആദ്യപ്രതി പ്രിന്റ് ചെയ്തിരുന്നു. പ്രിന്റ് എഡിഷനാണ് പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തത്.

മുഖ്യധാരാ എഴുത്തുകാരും പ്രവാസി എഴുത്തുകാരും എന്ന വേർതിരിവ് അവസാനിപ്പിക്കാനും എഴുത്തുകാർക്ക് കൂടുതൽ അവസരങ്ങളും  വായനക്കാരും ലഭിക്കാനും വേണ്ടിയാണ് മാസികയ്ക്കു തുടക്കമിട്ടത്. മുൻപ് പ്രസിദ്ധീകരിക്കാത്ത  രചനകളാണ് മാസികയിൽ വരിക.  

മാസികയുടെ ലിങ്ക് ഇ-മലയാളി മെനു ബാറിൽ ലഭ്യമാണ്. വായിക്കാൻ ക്ലിക്ക് ചെയ്യുക: https://emalayalee.com/magazine/november2021/

Join WhatsApp News
BEST WISHES 2021-11-18 09:42:22
BEST WISHES TO E MALAYALEE MAGAZIN & hope it will promote Rationalism & Scientific attitude. [സയന്റിഫിക്‌ ടെംപറിന് 75 വയസ്സ്‌ ലോകത്തിലെ ഒരേ ഒരു ഭരണഘടനയാണ് അവിടുത്തെ പൗരൻമ്മാരോട് ശാസ്ത്രീയമായ മനോവൃത്തി ഉണ്ടായിരിക്കണം എന്നാവശ്യപ്പെടുന്നത് അങ്ങനെയുള്ള ഏക ഭരണഘടനയും ഏക രാജ്യവും ഇന്ത്യയാണ്. മതങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും അമിത പ്രാധാന്യം കൊടുക്കുന്നത് ഇന്ത്യയിൽ ഭരണാധികാരികൾ ഒഴിവാക്കിയാൽ മാത്രമേ ശാസ്ത്ര സാങ്കേതിക വിദ്യയിലും, വിദ്യാഭ്യാസത്തിലും ഇന്ത്യക്ക് വലിയ രീതിയിൽ മുന്നേറാൻ കഴിയുകയുള്ളൂ. ഇന്ന്‌ ഇന്ത്യ ഈ രംഗത്ത് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ജവഹർലാൽ നെഹ്റു എന്ന യുക്തിവാദി 17 കൊല്ലം ഇന്ത്യ ഭരിച്ചതുകൊണ്ട് മാത്രമാണ്. ഒരു കാര്യം ഉറപ്പാണ് നെഹ്റു അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എങ്കിൽ കോളേജുകളിലെ വൈസ്‌ ചാൻസലറും, സ്കൂൾ പ്രിൻസിപ്പൾമ്മാരൊക്കെയും വല്ല സന്യാസികളോ, ആൾദൈവങ്ങളോ അല്ലെങ്കിൽ വല്ല സ്പിരിച്വൽ സന്യാസികളോ ഒക്കെ ആയേനെ അങ്ങനെ ഇന്ന് ഇന്ത്യ സയൻസിലും, വിദ്യാഭ്യാസത്തിലും ലോകത്ത് ഏറ്റവും പിന്നിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ എത്തിയേനെ. അത് സംഭവിക്കാതെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് നെഹ്‌റുവിന് മാത്രമാണ്. Thanks to Nehru
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക