ബെര്‍മിംഗ്ഹാം: പരിശുദ്ധാത്മ കൃപയാല്‍ ആത്മാഭിഷേകത്തിന്റെ പൂര്‍ണതയില്‍ അനേകരില്‍ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും സാധ്യമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെയുടെ പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്വന്ഷന് 13 ന് ബെര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. സെഹിയോന്‍ യുകെയുടെ ആത്മീയ നേതൃത്വവും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ കണ്വന്ഷന് നയിക്കും.
അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ഇത്തവണ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തല്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലൂടെ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സെഹിയോന്‍ യുകെയുടെ മുഴുവന്‍ സമയ ശുശ്രൂഷകനും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക മിഷേല്‍ മോറന് എന്നിവരും കണ്‍വന്‍ഷനില്‍ ശുശ്രൂഷകള്‍ നയിക്കും.
ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന കണ്വന്ഷന് യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളര്‍ച്ചയില്‍ പങ്കുചേരുകയാണ്
മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമര്‍ന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വര്‍ഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്കാന് സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്വന്ഷന് തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംഗ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
പതിവുപോലെ രാവിലെ 9 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്വന്ഷന് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും .
കണ്‍വന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോന്‍ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു . ംംം.ലെവശീിൗസ.ീൃഴ എന്ന വെബ്സൈറ്റില്‍ ഫ്രീ ആയി ബുക്കിംഗ് നടത്താവുന്നതാണ് .
അഡ്രസ്:
ബഥേല്‍ കണ്വെന്ഷന് സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .( Near J1 of the M5)
B70 7JW.
ബുക്കിങ്ങിനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും ;
ജോണ്സന് .07506 810177
അനീഷ്.07760254700
ബിജുമോന് മാത്യു 07515 368239.