Gulf

കേരള പ്രീമിയര്‍ ലീഗ് : കേരള ഹിറ്റേര്‍സ് ജേതാക്കള്‍

യാസര്‍ അര്‍ഫാത്ത്

Published

on

കേരള പ്രീമിയര്‍ ലീഗിന്റെ സീസണ്‍ 3 പോരാട്ടത്തില്‍ ശക്തരായ കാസ്‌കിനെ തോല്‍പ്പിച്ച് കേരള ഹിറ്റേര്‍സ് ജേതാക്കളായി.ആദ്യം ബാറ്റ് ചെയ്ത കാസ്‌കിന്റെ ഇന്നിംഗ്‌സ് 8 ഓവറില്‍ 7 വിക്കറ്റിന് 54 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കേരള ഹിറ്റേര്‍സ് 7.2 ഓവറില്‍ 6 വിക്കറ്റ് കൈയ്യിലിരിക്കെ വിജയലക്ഷ്യം മറികടന്നു.

ഫൈനലില്‍ ടോസിന്റെ ആനുകൂല്യം ലഭിച്ച കേരള ഹിറ്റേര്‍സ് കാസ്‌കിനെതിരെ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ കാസ്‌കിനെ പിന്നീടങ്ങോട്ട് കേരള ഹിറ്റേര്‍സ് ബൗളര്‍മാര്‍ വരിഞ്ഞു കെട്ടുകയായിരുന്നു. ആദ്യ വിക്കറ്റില്‍ റാഷിയും ജെനുവും ചേര്‍ന്ന് 5.4 ഓവറില്‍ 51 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. എന്നാല്‍ അന്‍സര്‍ അലി എറിഞ്ഞ ആറാം ഓവര്‍ മുതല്‍ കാസ്‌കിന്റെ പതനം ആരംഭിച്ചു. റാഷി 25(23), ജെനു 19(12), ബാലു 0(1), സമദ് 0(1) എന്നീ മുന്‍നിര വിക്കറ്റുകള്‍ 51 റണ്‍സില്‍ തന്നെ കാസ്‌കിന് നഷ്ടമായി. പിന്നീട് വന്ന ഷാട്ടു 1(7), അന്‍സാരി 1(1), ബൊവാസ് 1(1), വൈശാഖ് 0(1) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. കേരള ഹിറ്റേര്‍സിന് വേണ്ടി അന്‍സര്‍ അലി 2 ഓവറില്‍ വെറും 4 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഷെഹീര്‍ 2 വിക്കറ്റും നേടി.

താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരാനിറങ്ങിയ ഹിറ്റേര്‍സിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അന്‍സര്‍ അലിയുടെ വിക്കറ്റ് നഷ്ടമായി. റസാഖ് എറിഞ്ഞ മനോഹരമായ ഒരു യോര്‍ക്കര്‍ ബൗളില്‍ അന്‍സര്‍ ക്ലീന്‍ ബൗള്‍ഡ് ആയി മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ ഒരു റണ്‍ മാത്രം. പിന്നീട് വന്ന ബിനിലും 2 (4), ഹസ്സനും 0(3) വേഗം കൂടാരം കയറി. വിജയം തങ്ങളുടെ കൈയ്യില്‍ നിന്നും വഴുതി പോകുമോ എന്ന് തോന്നിയ ഘട്ടത്തില്‍ നിന്നും ഹിറ്റേര്‍സിനെ തിരികെ കൊണ്ട് വന്നത് നാസില്‍ 12(13), അനസ് 17(14), ഹഫീസ് 13(9) എന്നിവരുടെ ചെറുത്ത് നില്‍പ്പായിരുന്നു. അവസാന ഓവറില്‍ 4 ബോള്‍ ശേഷിക്കെ ഹഫീസ് തങ്ങളുടെ വിജയ റണ്‍ നേടുകയായിരുന്നു.

മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫി ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സര്‍ ബദര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശ്രീ. നിഹാലില്‍ നിന്നും കേരള ഹിറ്റേര്‍സ് ടീം ഏറ്റുവാങ്ങി. കെ പി എല്‍ പ്രസിഡന്റ് പ്രദീപ് കുമാര്‍ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് നല്‍കി. റണ്ണര്‍ അപ്പ് ആയ കാസ്‌കിന് കോ-സ്‌പോണ്‍സര്‍ ആയ നോര്‍ത്ത് പസഫിക് എം.ഡി ശ്രീ അബ്ദുല്‍ റസാഖ് ട്രോഫിയും കെ പി എല്‍ ജനറല്‍ സെക്രട്ടറി ശ്രീ സുരേഷ് ക്യാഷ് പ്രൈസും സമ്മാനിച്ചു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയി അന്‍സര്‍ അലി (കേരള ഹിറ്റേര്‍സ് ), മാന്‍ ഓഫ് ദി സീരീസായി ബാലു ബിജു (കാസ്‌ക്), ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ബിനില്‍ (കേരള ഹിറ്റേര്‍സ് ), ബെസ്റ്റ് ബൗളര്‍ അന്‍സര്‍ അലി (കേരള ഹിറ്റേര്‍സ്), ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ജോബിന്‍ (കേരള ഹിറ്റേര്‍സ് ) എന്നിവരെയും തിരഞ്ഞെടുത്തു. ഫേവറിറ്റ് ടീം ആയി കണ്ണൂര്‍ ബ്രദേര്‍സിനെ ആരാധകര്‍ ഓണ്‍ലൈനിലൂടെ തിരഞ്ഞെടുത്തു. ഫെയര്‍ പ്ലേ ടീമിനുള്ള അവാര്‍ഡ് ഈഗിള്‍ സ്റ്റാര്‍സും കരസ്ഥമാക്കി.

ഒക്ടോബര്‍ 21,22 തീയതികളില്‍ അല്‍ ഖോബാറിലെ സബ്‌സ ഫ്‌ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കേരള പ്രീമിയര്‍ ലീഗ് മൂന്നാം പതിപ്പില്‍ 12 ടീമുകളാണ് മാറ്റുരച്ചത്. ടൂര്‍ണ്ണമെന്റ് മികച്ചൊരു അനുഭവമായിരുന്നുവെന്നും കായിക മേഖലയ്ക്ക് ഒട്ടേറെ പ്രതീക്ഷകളാണ് ഇത്തരം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ നല്‍കുന്നതെന്നും വിജയ ശേഷം കേരള ഹിറ്റേര്‍സ് ടീം ഓണര്‍ നജീം ബഷീര്‍ പ്രതികരിച്ചു. കേരള പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പ് തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ ടീമിനും കാണികള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുവൈറ്റില്‍ നാലാമത്തെ വാക്‌സിന്‍ മാര്‍ച്ചിലെത്തും

സ്വദേശി പാര്‍പ്പിടങ്ങളില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ കുവൈറ്റ് ഒഴിവാക്കുന്നു

60 വയസുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍; യോഗം ചേരും

യൂത്ത് ഇന്ത്യ ബഹ്‌റിനന് പുതു നേതൃത്വം

കുവൈറ്റ് കടുത്ത ശൈത്യത്തിലേക്ക്

ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

മീഡിയ കോഴ്‌സ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ പരിപാടിയും

സലീം ഐക്കരപ്പടിക്ക് യാത്രയയപ്പു നല്‍കി

സൗദിയില്‍ ഇക്കാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക്, പാസ്സ്പോര്‍ട്ട് പുതുക്കാന്‍ അനുവദിയ്ക്കാത്ത നടപടി പിന്‍വലിയ്ക്കുക : നവയുഗം

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം  

ക്വാറന്റൈന്‍ നിബന്ധന ലഘൂകരിച്ച് കുവൈറ്റ്; ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

വിദേശത്തു നിന്നെത്തുവരുടെ ക്വാറന്റൈന്‍: പ്രവാസി ലീഗല്‍സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കല്‍: പരിഹാരം കണ്ടെത്തുമെന്ന് അധികൃതര്‍

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് 28-ാമത് ഭരണസമിതി നിലവില്‍ വന്നു

സാഹസിക സവാരി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ വരവേല്‍പ്പ് നല്‍കി

നവയുഗം ബാലവേദിയെ അഭിരാമിയും, യാഷും നയിക്കും.

പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധര്‍വന്‍@82

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 - മത് ഭരണ സമിതി നിലവിൽ വന്നു

റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ 'ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2' ആഘോഷിച്ചു

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍ കേരള ജേതാക്കളായി

കല കുവൈറ്റ് അബ്ബാസിയ, ഫഹഹീല്‍ മേഖലകള്‍ക്ക് പുതിയ ഭാരവാഹികള്‍

ശ്രദ്ധേയമായി 'ഞാന്‍ കണ്ട മാലാഖ' റിയാലിറ്റി ഷോ

കെ.പി.എ. ബഹ്റൈന്‍ സ്‌നേഹസ്പര്‍ശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സൗദിയില്‍ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

മൂടല്‍മഞ്ഞ്: യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഡിജിസിഎ

നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധന പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി

കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു

പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം : മദീന ഒഐസിസി

ഒഐസിസി ജിദ്ദ ഭാരതീയ പ്രവാസി ദിനം ആഘോഷിച്ചു

നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

View More