Image

കേരള സർക്കാരിന്റെ ഭൂമി ടാറ്റക്ക് വിട്ടുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ 

Published on 23 October, 2021
കേരള സർക്കാരിന്റെ ഭൂമി ടാറ്റക്ക് വിട്ടുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ 

ന്യൂയോർക്ക്: കേരളം സർക്കാർ എയർ ഇന്ത്യക്കു നൽകിയ ഭൂമി റ്റാറ്റാക്ക കൈമാറില്ലെന്നു റവന്യു മന്ത്രി  കെ. രാജൻ. ഭൂമി നൽകിയത് കേന്ദ്ര സര്ക്കാര് സ്ഥാപനത്തിനാണ്. സ്വകാര്യ സഥാപനത്തിനല്ല- കൈരളി ടിവി യൂഎസ്  എ ഡയറക്ടർ ജോസ് കാടാപുറവുമായി നടത്തിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

അമേരിക്കൻ മലയാളികളായ പ്രവാസികൾക്ക് അവരുടെ നാട്ടിലുള്ള ഭൂമി സാംബന്ധമായ പ്രശ്നങ്ങളിൽ   കഴിയുന്നത്ര  പരിഹരിക്കാൻ പുതിയ ഡാഷ് ബോർഡ് തുറക്കാമെന്നും, കരം അടക്കാൻ പുതിയ ആപ്പു തുടങ്ങുമെന്നും   മന്ത്രി   പറഞ്ഞു

അഭിമുഖം കാണുക: 

Join WhatsApp News
ജോസഫ് എബ്രഹാം 2021-10-24 00:00:16
ജോസ് കാടാ പുറത്തിന്റെ ഏറ്റവും നല്ലൊരു ഇന്റർവ്യൂ എന്ന് വിശേഷിപ്പിക്കാം. ചെറുപ്പക്കാരനായ റവന്യൂ മന്ത്രി വളരെ നന്നായി ഒരു സാധാരണക്കാരന്റെ ശരീരഭാഷയോടും കൂടി വ്യക്തമായും കൃത്യമായും തന്റെ കാഴ്ചപ്പാടും ധീരമായ നിലപാടും അവതരിപ്പിക്കുകയുണ്ടായി. എയർ ഇന്ത്യയുടെ ഭൂമി ടാറ്റയ്ക്ക് നൽകില്ല എന്നനിലപാട് എത്രത്തോളം നിയമപരമായി നിലനിൽക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. നിലവിൽ ടാറ്റായുടെ കയ്യേറ്റ ഭൂമി തിരിച്ചെടുക്കുന്ന നിയമപോരാട്ടത്തിൽ ഒന്നാം പിണറായി സർക്കാർ ടാറ്റയെ കോടതിയിൽ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്ന ആക്ഷേപമുണ്ട്. കോടതിയിൽ ടാറ്റ ക്കെതിരെ കേസ് നടത്തിക്കൊണ്ടിരുന്ന, ആ കേസിൽ വര്ഷങ്ങളോളം പഠനം നടത്തിയ അഭിഭാഷകയായ സൂശീല ഭട്ടിനെ ചുമതലയിൽ നിന്നും മാറ്റിയത് കേസിൽ സർക്കാരിന് തിരിച്ചടിയാകും. ടാറ്റയുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ റവന്യൂ മന്ത്രി മാതൃകാ പരമായ നടപടി എടുക്കുമെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക