Image

40 വർഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരണപ്പെട്ടവരേക്കാൾ കൂടുതൽ പേർ കോവിഡിന് കീഴടങ്ങി 

Published on 23 October, 2021
40 വർഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരണപ്പെട്ടവരേക്കാൾ കൂടുതൽ പേർ കോവിഡിന് കീഴടങ്ങി 

വാഷിംഗ്ടൺ: എയ്ഡ്സ് ബാധിതരായി 40 വർഷങ്ങൾക്കിടെ മരണപ്പെട്ടവരേക്കാൾ കൂടുതൽ പേരാണ് യു എസിൽ കോവിഡിന് കീഴടങ്ങിയതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ കവർന്ന മഹാമാരി എന്നാണ് കോവിഡ് -19 നെ വിശേഷിപ്പിക്കുന്നത്. എൺപതുകളുടെ തുടക്കത്തിലായിരുന്നു അമേരിക്കയിൽ എയ്ഡ്സ് നാശം വിതച്ചത്. ഇരു രോഗങ്ങളും കൂടുതൽ ബാധിച്ചത് ന്യൂനപക്ഷത്തേയും ദരിദ്രരെയുമാണ്.
ശനിയാഴ്‌ച്ച വരെ കോവിഡ് ബാധിച്ച് അമേരിക്കയിൽ 7,35, 374 പേരാണ് മരണപ്പെട്ടത്.40 വർഷം  കൊണ്ട് എയ്ഡ്സ് ബാധിച്ച് മരണപ്പെട്ടത് 7 ലക്ഷത്തോടടുത്ത് ആളുകൾ മാത്രമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ കോവിഡ് മൂലം മരണപ്പെട്ടത് അമേരിക്കയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക