Image

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

സന്ധ്യ എം Published on 23 October, 2021
പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)
ജന്മജന്മാന്തരതീരത്തുനിന്നുമെന്നാത്മാവിലേക്കു പറന്നിറങ്ങി...
അറിയുന്നിതകതാരില്‍ നിറമുള്ളൊരോര്‍മ്മയായ്
പ്രാണന്റെ പകുതി നീ തന്നെയെന്ന്...

അഗ്‌നിനിറച്ചൊരെന്‍ അത്ഭുത പേനയാല്‍
ഹൃദയാക്ഷരങ്ങളാലെഴുതിയ നിന്‍ മുഖം

അണയില്ലൊരിക്കലുമെന്‍ജന്‍മ സുകൃതമായ്

അകതാരില്‍ എരിയും നെരിപ്പല്ലോ പ്രണയം

ഉയിരേയുലയ്ക്കാതെയാളിടും നേരം
പൊള്ളിയടര്‍ന്നിടാന്‍ വയ്യെനിക്ക്

കാലങ്ങള്‍ മുന്നേ ഞാന്‍ കണ്ടിരുന്നു നിന്നെ

കാര്‍ത്തികനാളില്‍
 വിളക്കുവെച്ചപ്പോള്‍
അമ്പിളികിണ്ണം നിഴല്‍മാറി തെളിഞ്ഞപ്പോള്‍
ഒറ്റയ്ക്ക് മിന്നിയ നക്ഷത്രമല്ലേ നീ

മന്ദാരകാവില്‍ കായ്ച്ചു നില്‍ക്കുന്നൊരീ
മഞ്ചാടിമുത്തുകള്‍ കാറ്റിലാടുമ്പോള്‍
കേട്ടിരുന്നു ഞാന്‍ നിന്‍ മൃദുനാദം

ചന്ദനസുഗന്ധമായ് ശ്വാസത്തില്‍ നിറയൂ..
കുങ്കുമവര്‍ണ്ണമായ് സിരകളില്‍ പടരൂ....

എന്‍ ഉടലില്‍നിന്നുയിര്‍പിരിയും വരെയും

പ്രണയമേ...നീയിനിയിവിടെ ഭദ്രം....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക