Image

ഭൂമിവില്പനയിലെ കള്ളപ്പണഇടപാടിൽ ED അന്വേഷണം സ്വാഗതാർഹം സഭാ സുതാര്യസമിതി

Published on 23 October, 2021
ഭൂമിവില്പനയിലെ കള്ളപ്പണഇടപാടിൽ ED അന്വേഷണം സ്വാഗതാർഹം സഭാ സുതാര്യസമിതി

കൊച്ചി: എറണാകുളം അതിരൂപത ഭൂമികുംഭകോണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ED) കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയതോടെ ഭൂമി വില്പനയിൽ കള്ളപ്പണഇടപാട് നടന്നിട്ടുണ്ട് എന്ന് പൂർണ്ണമായി തെളിഞ്ഞതായി സഭാ സുതാര്യ സമിതി(AMT).*

AMT ഭാരവാഹി പാപ്പച്ചൻ ആത്തപ്പിള്ളിയുടെ പരാതിയിൽ പോലിസ് കേസ് എടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ ആണ് കോടതിയെ സമീപിച്ചത്. കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ആ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തതാണ്. എന്നാൽ ഭൂമിവില്പനയിൽ കള്ളപ്പണ ഇടപാട് നടന്നതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻകംടാക്സ് ഡിപ്പാർട്മെന്റ് 6കോടി രൂപ പിഴ ചുമത്തിയതിനെ തുടർന്നാണ് ED ഈ കേസ് ഏറ്റെടുത്തത്.

*എറണാകുളം അതിരൂപത ഭൂമിവില്പനക്ക് ശേഷം കഴിഞ്ഞ 5വർഷമായി സീറോ മലബാർ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നിന്നും കർദിനാൾ ആലഞ്ചേരിയുടെ പേഴ്‌സണൽ അക്കൗണ്ടിൽ നിന്നും നടന്നിട്ടുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും,  കൂടാതെ ഭൂമിവില്പനയിൽ കർദിനാൾ ആലഞ്ചേരിക്ക് മുഴുവൻ സഹായവും നൽകിയ AKCC നേതൃത്വം നടത്തിയ വിദേശയാത്രകളും വിദേശത്തു നടത്തിയ AKCC സംസ്ഥാനസമിതിയുടെ ജനറൽ ബോഡി മീറ്റിംഗ് ഉൾപ്പെടെയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും ED യുടെ അന്വേഷണപരിധിയിൽ കൊണ്ടു വരണമെന്ന് AMT ആവശ്യപ്പെട്ടു.*

മാത്യു കരോണ്ടുകടവിൽ
പ്രസിഡന്റ്‌(AMT)

റിജു കാഞ്ഞൂക്കാരൻ
ജനറൽ സെക്രട്ടറി(AMT)

ഷൈജു ആന്റണി
വക്താവ് (AMT)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക