Image

കാര്‍ഷിക നയങ്ങളില്‍ മാറ്റം വേണം'; കര്‍ഷകന്‍ നെല്ല്​ കൂട്ടിയിട്ട്​ കത്തിക്കുന്ന വീഡിയോ പങ്കുവെച്ച്‌​ വരുണ്‍ ഗാന്ധി

Published on 23 October, 2021
കാര്‍ഷിക നയങ്ങളില്‍ മാറ്റം  വേണം'; കര്‍ഷകന്‍ നെല്ല്​ കൂട്ടിയിട്ട്​ കത്തിക്കുന്ന വീഡിയോ പങ്കുവെച്ച്‌​ വരുണ്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക നയങ്ങളില്‍ പുനരാലോചന വേണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും രംഗത്ത്​. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നിന്നുള്ള ഒരു കര്‍ഷകന്‍റെ വീഡിയോ പങ്കുവെച്ചാണ്​ വരുണ്‍ ട്വീറ്റ് ചെയ്​തത്​. വിളവെടുത്ത നെല്ല്​ 15 ദിവസമായിട്ടും വില്‍ക്കാന്‍ കഴിയാത്തതിന്‍റെ നിരാശയില്‍ അവ കൂട്ടിയിട്ട്​ കത്തിക്കുന്നതിന്‍റെ വിഡിയോയാണ്​ പങ്കുവെച്ചത്​.

'സമോധ്​ സിംഗ്​ എന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകന്‍ 15 ദിവസമായി തന്‍റെ നെല്ല്​ വില്‍ക്കാന്‍ ശ്രമിക്കുകയാണ്​. അതിന്​ സാധിക്കാതെ വന്നതോടെ നിരാശയില്‍ തന്‍റെ വിള മുഴുവന്‍ കത്തിച്ചു. നമ്മുടെ കാര്‍ഷിക നയങ്ങള്‍ പുനരാലോചന അത്യാവശ്യമാണ്​' -വിഡിയോ പങ്കുവെച്ച്‌​ വരുണ്‍ ഗാന്ധി കുറിച്ചു.

സമോധ്​ സിംഗ്​ കൂട്ടിയിട്ട നെല്ലില്‍ മണ്ണെണ്ണ ഒഴിക്കുന്നതും മറ്റുള്ളവര്‍ അത്​ തടയാന്‍ ശ്രമിക്കുന്നതും വിഡ​ിയോയില്‍ കാണാം. ഒടുവില്‍ അയാള്‍ നെല്ലിലേക്ക്​​ തീ പകരുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ കഴിഞ്ഞദിവസം വരുണ്‍ ഗാന്ധി രംഗത്തുവന്നിരുന്നു.  

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലയില്‍ കേന്ദ്രമന്ത്രി അജയ്​ മിശ്രക്കും മകന്‍ ആശിഷ്​ മിശ്രക്കും എതിരെയും വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. ഇതിനുപിന്നാലെ, പ്രതികാര നടപടിയെന്നോണം വരുണ്‍ ഗാന്ധിയെയും മാതാവ്​ മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി.

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക