Image

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

ലൗലി ബാബു തെക്കെത്തല Published on 23 October, 2021
 മോഹം (കവിത:  ലൗലി ബാബു തെക്കെത്തല)

നീയാം ആകാശത്തില്‍
ഒരു മേഘത്തിന്‍ 
തുണ്ടായ് പാറുവാന്‍
എന്‍ മോഹം...

നീയാം പൂവനിയില്‍
പാറും ഒരു
പൂമ്പാറ്റയ് മാറുവാന്‍ 
എന്‍ മോഹം...

നീയാം  സാഗരത്തില്‍
ഒരു പുഴയായ് 
ഒഴുകി ചേരുവാന്‍ 
എന്‍ മോഹം..

നീയാം ഹിമശൃംഗങ്ങളില്‍ ഒരു മഞ്ഞു കണമായ്   പെയ്തിറങ്ങാന്‍
 എന്‍ മോഹം...

നീന്റെ അംഗങ്ങളില്‍ അലിയുമൊരു സ്വേദ ബിന്ദുവായ് മാറുവാന്‍ 
എന്‍ മോഹം...

തിരമാലയായ് നീ മാറുമ്പോള്‍... കുഞ്ഞോളമായ്തീരുവാന്‍
എന്‍ മോഹം...

തീരത്തില്‍ നീ വരുമ്പോള്‍ മണല്‍ത്തരിയായ്
നിന്നെ പുണരാന്‍ 
എന്‍ മോഹം...

നീയായ് ലയിക്കുവാന്‍ 
എന്റെ ജന്മങ്ങള്‍ എല്ലാം

 

 

ലൗലി ബാബു

തെക്കെത്തല

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക