Image

ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജോബിന്‍സ് Published on 23 October, 2021
ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡില്‍ 11 പര്‍വ്വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട് . കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ എയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. ഒക്ടോബര്‍ 18 ന് യാത്ര തിരിച്ചവര്‍ക്കാണ് അത്യാഹിതം ഉണ്ടായതെന്നാണ് വിവരം. ലംഖാഗ പാസിലാണ് സംഭവം. 

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 17000 അടി ഉയരത്തിലാണ് വിനോദസഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കുടുങ്ങിയത്. ഇവരില്‍ 11 പേരാണ് മരിച്ചതെന്നാണ് വിവരം. 11 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹര്‍സില്‍ ജില്ലയുമായും ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ലംഖാഗ പാസ്.

ഒക്ടോബര്‍ 20 നാണ് തെരച്ചില്‍ ആരംഭിച്ചത്. 22 ന് രണ്ടിടങ്ങളിലായി കുരുങ്ങിയവരെ കണ്ടെത്തിയത്. ഇവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെത്തിക്കാന്‍ സാധിച്ചത്. കനത്ത മഞ്ഞുവീഴ്ചയും കാറ്റുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. എയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തന ശ്രമം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക