Image

ലഖിംപുര്‍: കേന്ദ്രമന്ത്രിയുടെ മകന്റെ കസ്റ്റഡി നീട്ടി; അന്വേഷണസംഘം മേധാവിയെ മാറ്റി യുപി സര്‍ക്കാര്‍

Published on 22 October, 2021
ലഖിംപുര്‍: കേന്ദ്രമന്ത്രിയുടെ മകന്റെ കസ്റ്റഡി നീട്ടി; അന്വേഷണസംഘം മേധാവിയെ മാറ്റി യുപി സര്‍ക്കാര്‍


ലഖിംപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പ്രത്യേക അന്വേഷണ സംഘ തലവന്‍ ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല  ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയാണ്. പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണ്  ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ സ്ഥലംമാറ്റമെന്ന് യുപി പോ
ലീസ് പ്രതികരിച്ചു. 

ഇതിനിടെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ അജയ് മിശ്രയുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടി. ഇത് രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി നീട്ടുന്നത്. ആശിഷ് മിശ്രക്ക് പുറമേ  കേസില്‍ അറസ്റ്റിലായ അങ്കിത് ദാസ്, ശേഖര്‍ ബദ്രി, ലതിഫ് എന്നിവരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക