Image

30 ഭിന്ന ശേഷി കുട്ടികള്‍ക്ക് ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് സ്മാര്‍ട്ട് ഫോണുകള്‍ നൽകി

വര്‍ഗീസ് ജേക്കബ്, (കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ്) Published on 21 October, 2021
30 ഭിന്ന ശേഷി കുട്ടികള്‍ക്ക് ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് സ്മാര്‍ട്ട് ഫോണുകള്‍ നൽകി
ഫ്‌ലോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പുകള്‍പെറ്റ  ഫ്‌ലോറിഡയിലെ കൈരളി ആര്‍ട്‌സ് ക്ലബ് തിരുവല്ല വികാസ് സ്‌കൂളിലെ ഭിന്ന ശേഷിക്കാരായ  30 കുട്ടികള്‍ക്ക്  പഠനാവശ്യത്തിനായി സ്മാര്‍ട്ട്‌ഫോ ണുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ പാവപ്പെട്ടവരായ ഈ കുട്ടികള്‍ക്ക് പഠനത്തിനു ആവശ്യമായ കമ്പ്യൂട്ടറുകളോ സ്മാര്‍ട്ട് ഫോണുകളോ ഉണ്ടായിരുന്നില്ല.
 
 സ്വന്തമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുക എന്നത് ഈ കുടുംബങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. ഇതേ തുടര്‍ന്ന് 30 കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാന്‍ കൈരളി ആര്‍ട്‌സ് ക്ലബ് തീരുമാനിക്കുകയായിരുന്നു.   തിരുവല്ലയിലെ വികാസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍  മാത്യു ടി തോമസ്  എം ല്‍ എ സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
 
ഫ്‌ലോറിഡയില്‍ നിന്ന് വെര്‍ച്ച്വല്‍ ആയി  ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്ഗ്‌സ് മുഖ്യ പ്രഭാഷണം നടത്തി. കൈരളി ആര്‍ട്‌സ് ക്ലബ് ഇതിനോടകം തന്നേ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുണ്ട് എന്നും ഈ മാതൃക മറ്റു സാമൂഹ്യ സംഘടനകളും തുടരണമെന്നും ഫൊക്കാന പ്രസിഡന്റ് ഉത്ബോധിപ്പിച്ചു.
 
അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡണ്ട് ആയി ഒരു തിരുവല്ലക്കാരന്‍  സ്ഥാനം വഹിക്കുന്നതില്‍ തങ്ങള്‍ അഭിമാനം കൊള്ളുകയാണെന്ന് വൈ.എം.സി.എ  സെക്രെട്ടറി ജോയ് ജോണ്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. വൈ.എം.സി.എ പ്രസ്ഥാനത്തിന് കാതലായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളാണ്  ജോര്‍ജി വര്‍ഗീസ്.നാട്ടില്‍ ആയിരുന്നപ്പോള്‍  തിരുവല്ല സബ് റീജിയന്‍ ചെയര്‍മാന്‍  ഉള്‍പ്പെടെ പല സ്ഥാനങ്ങളും ജോര്‍ജി വര്‍ഗീസ് അലങ്കരിച്ചിരുന്നു.
 
വൈ എം സി എ പ്രസിഡന്റ് ഐപ്പ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാര്‍ കൂറീലോസ്, കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, ഫൊക്കാന കണ്‍വെന്‍ഷന്‍ പേട്രണ്‍ ഡോ. മാമന്‍ സി ജേക്കബ്, രഞ്ജിത് എബ്രഹാം, കൈരളി ആര്‍ട്‌സ് സെക്രട്ടറി ഡോ. മഞ്ജു സാമുവേല്‍, ടി ജെയിംസ്, ഇ എ ഏലിയാസ്, ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. . കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് വര്ഗീസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള വിവിധങ്ങളായ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച്  ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചവര്‍ പ്രശംസിച്ചു.
 
30 ഭിന്ന ശേഷി കുട്ടികള്‍ക്ക് ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് സ്മാര്‍ട്ട് ഫോണുകള്‍ നൽകി   30 ഭിന്ന ശേഷി കുട്ടികള്‍ക്ക് ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് സ്മാര്‍ട്ട് ഫോണുകള്‍ നൽകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക