Image

ഇഷാന്‍ തരൂരിന് ആര്‍തര്‍ റോസ് മാധ്യമ പുരസ്കാരം: അഭിമാനമെന്ന് തരൂര്‍

Published on 21 October, 2021
ഇഷാന്‍ തരൂരിന് ആര്‍തര്‍ റോസ് മാധ്യമ പുരസ്കാരം: അഭിമാനമെന്ന് തരൂര്‍
വാഷിംങ്ടണ്‍: ശശി തരൂരിന്റെ മകനും വാഷിംങ്ടണ്‍ പോസ്റ്റിന്റെ വിദേശകാര്യ കോളമിസ്റ്റുമായ ഇഷാന്‍ തരൂരിന് അന്താരാഷ്ട്ര മാധ്യമ പുരസ്കാരം. അമേരിക്കന്‍ അക്കാദമി ഓഫ് ഡിപ്ലോമസി ഏര്‍പ്പെടുത്തിയ ആര്‍തര്‍ റോസ് മീഡിയ അവാര്‍ഡ് ആണ് ഇഷാന്‍ തരൂരിന് ലഭിച്ചിരിക്കുന്നത്. കമന്റേറ്റര്‍ വിഭാഗത്തിലാണ് പുരസ്കാരം. നവംബര്‍ ഒമ്ബതിന് നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പുരസ്കാരം നല്‍കും. സ്റ്റൈപെന്‍ഡായി 5000 ഡോളറാണ്   ലഭിക്കുക.

നയതന്ത്രം, വിദേശകാര്യം എന്നീ വിഷയങ്ങളില്‍ റിപ്പോര്‍ട്ടിങ്ങും വിശകലനവും നടത്തുന്ന വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ആണ് ആര്‍തര്‍ റോസ് മീഡിയ അവാര്‍ഡ് നല്‍കുക. ഇഷാന്‍ തരൂരിന്റെ അവാര്‍ഡ് നേട്ടത്തെക്കുറിച്ച്‌ ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

2014 മുതല്‍ വാഷിംങ്ടണ്‍ പോസ്റ്റില്‍ ജോലി ചെയ്യുകയാണ് ഇഷാന്‍ തരൂര്‍. നേരത്തെ ടൈം മാഗസിന്റെ സീനിയര്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക