Image

വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലിന് അനുമതി

ജോബിന്‍സ് Published on 21 October, 2021
വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലിന് അനുമതി
ഇന്ത്യക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ബഎസ്എന്‍എല്ലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 2020 മാര്‍ച്ച് മാസത്തിലായിരുന്നു ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായി തുടങ്ങിയത്. 

ഉപഗ്രഹ പങ്കാളിയായ ഇന്‍മര്‍സാറ്റുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യം ലഭ്യമാക്കുക. ഭൂമിയില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തിന് മുകളില്‍ മാത്രമെ ഇന്‍ ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് നല്‍കാന്‍ അനുമതിയുള്ളു ഭൂതല മൊബൈല്‍ ശൃംഖലകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഇങ്ങനൊരു നിബന്ധന വച്ചിരിക്കുന്നത്.

ഇന്‍മര്‍സാറ്റിന് കീഴിലുള്ള ജിഎക്‌സ് എവിയേഷന്‍ സര്‍വ്വീസാണ് മിക്കവാറും എല്ലാ വിമാനക്കമ്പനികളിലും ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത്. ജിയോ അടക്കമുള്ള കമ്പനികള്‍ക്ക് നിലവില്‍ വിമാന ഇന്റര്‍നെറ്റ് ലൈസന്‍സുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക