Image

സിനിമകള്‍ ചെയ്യുന്നത് മസില് കാണിക്കാനല്ലെന്ന് ഉണ്ണി മുകുന്ദന്‍

ജോബിന്‍സ് Published on 20 October, 2021
സിനിമകള്‍ ചെയ്യുന്നത് മസില് കാണിക്കാനല്ലെന്ന് ഉണ്ണി മുകുന്ദന്‍
തന്റെ മസിലും ഗ്ലാമറും കൊണ്ട് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ താന്‍ മസിലു കാണിക്കാനായി ഇതുവരെ ഒരു കഥാപാത്രവും ചെയ്തിട്ടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു , കഥാപാത്രം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ മേപ്പടിയാന്‍ ഉള്‍പ്പെടെ ഒരുപാട് സിനിമകള്‍ തിയേറ്റര്‍ റിലീസിങ്ങിനായി ഊഴം കാത്തിരിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഏറ്റവുമൊടുവില്‍ പൃഥിരാജിനൊപ്പമുള്ള ഭ്രമത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനതാ ഗ്യാരേജിനുശേഷം മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളും റിലീസിന് തയ്യാറെടുക്കുന്നുണ്ട്്. ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും. ബ്രോ ഡാഡി ചെയ്യുമ്പോഴാണ് ട്വല്‍ത്ത് മാന്റെ തിരക്കഥ വായിക്കുന്നതെന്നും ലാലേട്ടനൊപ്പമുള്ള മുഴുനീളസിനിമയാകും ജീത്തുജോസഫിന്റെ സംവിധാനത്തിലെത്തുന്ന ട്വല്‍ത്ത് മാനെന്നും ഉണ്ണി മുകുന്ദന്‍ മുകുന്ദന്‍ പറഞ്ഞു.

മലയാളത്തില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.. അതില്‍ തന്നെ താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലും താരത്തിനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക