Image

ഫേസ് ബുക്ക് പേര് മാറ്റത്തിനൊരുങ്ങുന്നു പ്രഖ്യാപനം ഉടന്‍

ജോബിന്‍സ് Published on 20 October, 2021
ഫേസ് ബുക്ക് പേര് മാറ്റത്തിനൊരുങ്ങുന്നു പ്രഖ്യാപനം ഉടന്‍
ജനകീയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഫേസ് ബുക്ക് പേര് മാറ്റുന്നു. യു.എസ് ടെക്നോളജി ബ്ലോഗ് ആയ ദി വെര്‍ജാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെറ്റാവെര്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പേരുമാറ്റമെന്നാണ് സൂചന. 
 ' മെറ്റാവേഴ്‌സ് ' ആണ്  ഫെയ്‌സ്ബുക്കിന്റെ ഭാവി എന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജൂലൈയില്‍ പറഞ്ഞിരുന്നു.

ഫെയ്‌സ്ബുക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, ഒക്കുലസ് എന്നിങ്ങനെ കമ്പനിയുടെ സേവനങ്ങളെ ഒരു മാതൃകമ്പനിക്ക് കീഴില്‍ കൊണ്ടുവരിക എന്നതാണ് ഫേയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്. ഫെയ്സ്ബുക്ക് ആപ്പ് നിലവിലുള്ളത് പോലെ തുടരുകയും പുതിയ പേരുള്ള മാതൃകമ്പനിക്ക് കീഴിലാകുകയും ചെയ്യും.

ഒക്ടോബര്‍ 28 ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയ്ക്കപ്പുറം മറ്റ് മേഖലകളിലേയ്ക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ഫേസ് ബുക്കിന് പദ്ധതിയുണ്ട്. ഇതുകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പേരാവും പ്രഖ്യാപിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക