Image

ഫൊക്കാന കായികപ്രതിഭകളെ ആദരിച്ചു.

രാജന്‍ പടവത്തില്‍ ഫൊക്കാന പ്രസിഡന്റ് Published on 20 October, 2021
ഫൊക്കാന കായികപ്രതിഭകളെ ആദരിച്ചു.
കോറല്‍ സ്പ്രിംഗ് സ്‌പൈയിക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ 16-ാം തീയതി ശനിയാഴ്ച കോറല്‍സ്പ്രിംഗ് ജിം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെ്ച്ച് ക്ലബ് പ്രസിഡന്റ് ജിന്‍സ് തേമസ്, സെക്രട്ടറി ജോബി സെബാസ്റ്റിയന്‍, ട്രഷറര്‍ ജോണ്‍സണ്‍ ജയിക്കബ്, മാനേജര്‍ ദീബു സെബാസ്റ്റ്യന്‍, ക്യാപ്റ്റര്‍, വിനു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ 12-മത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുകയുണ്ടായി.

ന്യൂയോര്‍ക്കില്‍ ചുണക്കുട്ടന്മാരായ ന്യൂയോര്‍ക്ക്  സ്‌പൈയിക്കേഴ്‌സ് ചിക്കാഗോയുടെ സിംഹങ്ങളായ ചിക്കാഗോ കൈരളി ലയണ്‍സ്, ടെക്‌സാസ്സിന്റെ കരുത്തരായ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ്, മയാമിയുടെ താരങ്ങളായ ഹോളിവുഡ് സ്‌ട്രൈയിക്കേഴ്‌സ്, റ്റാമ്പായുടെ അഭിമാനമായ റ്റാമ്പാ ബേ ഈഗിള്‍സ്, ആതിഥേയരായ കോറല്‍ സ്പ്രിംഗ് സ്‌പൈക്കേഴ്‌സ് എന്നിവരുടെ വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറിയത്.

ഫൈനല്‍സില്‍ എത്തിയ ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സും ചിക്കാഗോ കൈരളി ലയണ്‍സും തമ്മിലുള്ള വാശിയേറിയ മത്സരത്തിനൊടുവില്‍ ചിക്കാഗോ കൈരളി ലയണ്‍സ് ഒന്നാം സ്ഥാനവും ന്യൂയോര്‍ക്ക് സ്‌പൈയിക്കേഴ്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രായത്തില്‍ ഏറ്റവും ചെറിയകുട്ടിയും എന്നാല്‍ വോളിബോള്‍ മത്സരത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് കാണികളെ അമ്പരിപ്പിച്ച റ്റാമ്പാ ബേ ഈഗിള്‍സിന്റെ ചുണക്കുട്ടിയായ, റിയാന്‍ കണ്ടാരപ്പള്ളിക്കും ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ്, ഫെഡറേഷന്‍ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റ് ശ്രീ.രാജന്‍ പടവത്തില്‍ നല്‍കി ആദരിച്ചു.

നീണ്ട 38 വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫൊക്കാനാ എന്നും കലാകായിക പ്രതിഭകളെയും, സാഹിത്യരചന, മലയാളഭാഷ എന്നിവയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കേരളീയ പാരമ്പര്യങ്ങളെയും സംസ്‌ക്കാരങ്ങളെയും വരുംതലമുറയ്ക്കു കൈമാറുന്നതിന് വേണ്ടി എന്നും നിലകൊള്ളുന്ന സംഘടനയാണ് ഫൊക്കാന എന്ന് സമ്മാനദാനചടങ്ങില്‍ സംസാരിക്കുകയുണ്ടായി. കലാകായികപ്രതിഭകളെ കണ്ടെത്തി അവര്‍ക്കും അര്‍ഹമായ അംഗീകാരം നേടികൊടുക്കുക എന്ന ദൗത്യം ഫൊക്കാന എന്നും ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക