Image

കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ 'മിക്സ് ആൻഡ് മാച്ച്' ചെയ്യാൻ എഫ്ഡിഎ യുടെ പച്ചക്കൊടി

Published on 19 October, 2021
കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ 'മിക്സ് ആൻഡ് മാച്ച്' ചെയ്യാൻ എഫ്ഡിഎ യുടെ പച്ചക്കൊടി
മുൻപ് ലഭിച്ച കോവിഡ് വാക്സിൻ ഏതായിരുന്നാലും ബൂസ്റ്റർ ഷോട്ടായി  വ്യത്യസ്തമായ  കമ്പനിയുടെ പ്രതിരോധ കുത്തിവയ്‌പ്പ്  അനുവദിക്കാൻ  എഫ്ഡിഎ പദ്ധതിയിടുന്നു. 'മിക്സ് ആൻഡ് മാച്ച്' എഫ്ഡിഎ ശുപാർശ ചെയ്യുകയ്യല്ലെന്നും വ്യക്തികൾക്ക് സ്വയം മറ്റൊരു കമ്പനിയുടേത് സ്വീകരിക്കാൻ തോന്നിയാൽ അത് അനുവദനീയമാണെന്നുമാണ് ഏജൻസി പറയുന്നത്.  

ബുധനാഴ്ച രാത്രിയോടെ മോഡേണയുടെയും  ജോൺസൺ ആന്റ് ജോൺസന്റെയും ബൂസ്റ്റർ ഷോട്ടുകൾക്ക്  പാനൽ അംഗീകാരം നൽകുമെന്നാണ്  പ്രതീക്ഷ. അങ്ങനെ വന്നാൽ, "മിക്സ് ആൻഡ് മാച്ച്"  അംഗീകരിക്കുന്നതിലൂടെ കൂടുതൽ അമേരിക്കക്കാർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാകും.  

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (NIH) നിന്നുള്ള ഗവേഷകരുടെ കണ്ടെത്തലുകൾ വെള്ളിയാഴ്ച എഫ്ഡിഎ പാനലിലെ മെഡിക്കൽ വിദഗ്ദ്ധരുടെ മുൻപാകെ അവതരിപ്പിക്കുകയും,  ബൂസ്റ്റർ ഷോട്ടിന്റെ ഇടകലർന്ന ഉപയോഗംകൊണ്ട്  ആന്റിബോഡികളുടെ  അളവ് വിശകലനം ചെയ്യുകയും ചെയ്തതിന് ശേഷമാണ് നീക്കം. 

ജോൺസൺ ആൻഡ് ജോൺസണിന്റെ ബൂസ്റ്ററിനേക്കാൾ മോഡേണ വാക്സിൻ ബൂസ്റ്റർ ഷോട്ടിൽ നിന്ന്  ആന്റിബോഡികൾ കൂടുതലുണ്ടെന്ന് ജെ ആൻഡ് ജെ ലഭിച്ചവർ  പറയുന്നു. 
ജോൺസൺ & ജോൺസൺ വാക്സിൻ  സ്വീകർത്താക്കളിലെ ആന്റിബോഡികളുടെ അളവ്, ഫൈസർ വാക്സിൻ ബൂസ്റ്റർ ഉപയോഗത്തിലൂടെ  കൂടുതൽ ഉയർന്നതായും  ഗവേഷകർ കണ്ടെത്തി.

രോഗികൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതും സുരക്ഷിതമെന്ന് ഡോക്ടർ  ഉറപ്പുവരുത്തുന്നതുമായ ഏത്  ബൂസ്റ്റർ  വേണമെങ്കിലും സ്വീകരിക്കാൻ അനുവദിക്കണമെന്ന്   ആരോഗ്യ ഉദ്യോഗസ്ഥർ എഫ്ഡിഎയോട് ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക