Image

സിനിമ കണ്ട് നടത്തിയ കുറ്റക്രുത്യം: റെയ്ഗനെ വെടി വച്ച ഹിങ്ക്‌ലി മോചിതനാകുന്നു (കോര ചെറിയാന്‍)

Published on 19 October, 2021
സിനിമ കണ്ട് നടത്തിയ കുറ്റക്രുത്യം: റെയ്ഗനെ വെടി വച്ച ഹിങ്ക്‌ലി മോചിതനാകുന്നു (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനേയും 3 അകമ്പടി സേവകരേയും മാര്‍ച്ച് 30, 1981 ല്‍ വാഷിംഗ്ടണ്‍ ഡി. സി. യിലെ ഹില്‍ടണ്‍ ഹോട്ടലിന്റെ മുന്‍പിലുള്ള യാര്‍ഡില്‍ വെടിവെച്ചു വീഴ്ത്തിയ ജോണ്‍ ഹിങ്ക്‌ലിയും തടങ്കല്‍ മോചിതനാകുന്നു. യു. എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് പോള്‍ ഫ്രൈഡ്മാന്റെ ഉത്തരവ് പ്രകാരം 41 വര്‍ഷങ്ങള്‍ക്കുശേഷം 2022 ജൂണ്‍ മാസം 66-ാമത്തെ വയസ്സില്‍ ശക്തമായ നിബന്ധനകള്‍ ഇല്ലാതെ അയാള്‍ക്ക് സ്വന്തം മാതൃഭവനത്തില്‍ ശിഷ്ടകാലം ജീവിക്കാം.

ഇടതു മാറില്‍ വെടിയേറ്റു വാരിയെല്ലുകള്‍ തകര്‍ന്ന റെയ്ഗനെ ശക്തമായ ശ്വാസതടസത്തോടെ ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. 12 ദിവസങ്ങള്‍ക്കുശേഷം മെഡിക്കല്‍ ഉപാധികളോടെ ഡിസ്ചാര്‍ജായി. വെടിയേറ്റ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെയിംസ് ബ്രാഡി, സീക്രട്ട് സര്‍വ്വീസ് ഏജന്റ് റ്റിം മെക്കാര്‍ത്തി, വാഷിംങ്ടണ്‍ ഡി. സി. പോലീസ് ഓഫീസര്‍ തോമസ് ഡെലാഹാന്റി എന്നിവര്‍ഏതാനും ദിവസങ്ങള്‍ക്കുശേഷം ആശുപത്രിവിട്ടു. തലച്ചോറിനു ക്ഷതമേറ്റ ബ്രാഡി 2014-ല്‍ മരണമടഞ്ഞു.

1976 ല്‍ പ്രദര്‍ശിപ്പിച്ച ഇംഗ്ലീഷ് സിനിമ ''ടാക്‌സി ഡ്രൈവര്‍'' ലെ കഥയും അഭിനയവും ഹിങ്ക്‌ലിയെ സ്വധീനിച്ചു. സമ്പന്ന കുടുംബത്തില്‍ ജനിച്ച 25 വയസ്സുകാരനുംകാമാര്‍ത്തനുംഗൗരവമായ മാനസീക പ്രശ്‌നങ്ങളുമുള്ള ഹിങ്ക്‌ലിയെ സിനിമ അത്യധികം ആകര്‍ഷിച്ചു.ഹീറോയായ ടാക്‌സി ഡ്രൈവറായി അഭിനയിക്കുന്ന റോബര്‍ട്ട് ഡി നിറോയെ, തെരുവ് വേശ്യയായി വേഷമിടുന്ന ജോഡി ഫോസ്‌ടെര്‍ അമേരിക്കയിലെ ഉന്നത നേതാക്കളെ കൊല്ലുവാന്‍ സഹായിക്കുന്നു. സിനമയുടെ അന്ത്യഭാഗം അമേരിക്കന്‍ പ്രസിഡന്റ് ആകുവാനുള്ള മത്സരവേദിയിലെ മുഖ്യനായ യു. എസ്. സെനറ്ററിനെ വെടിവെച്ചു കൊല്ലുന്നു.

''ടാക്‌സി ഡ്രൈവര്‍'' സിനിമാ പശ്ചാത്തലത്തിലെ ദുഷ്‌പ്രേരണയുടെ പിന്‍ബലത്തില്‍ ഹിങ്ക്‌ലീ ജോഡി ഫോസ്റ്ററിനെ പിന്‍തുടരുവാനും ശല്യപ്പെടുത്തുവാനും തുടങ്ങി. ഫോസ്റ്ററിനെ കാണുവാന്‍ വേണ്ടി ഹോളിവുഡ് സന്ദര്‍ശനം നടത്തിയെങ്കിലും ഒരിക്കലും കൂടിക്കാഴ്ച അനുമതി ലഭിച്ചതായി അറിവില്ല.

ചില സിനിമകളില്‍ ആകൃഷ്ടരായി കഥാമൂല്യം ചിലര്‍ സ്വന്തം ജീവിതചരിതയിലേക്കു പകര്‍ത്തുവാനുള്ള ഉദ്യമം പലപ്പോഴും പരാജയപ്പെടുകയാണ്. സല്‍പ്രവര്‍ത്തികള്‍ അംഗീകരിക്കുവാനും ദുഷ്‌കര്‍മ്മങ്ങളോടു വിരക്തി പ്രകടിപ്പിക്കുവാനുള്ള പ്രവണത നല്ലതാണ്. ഓരോ കഥാകൃത്തിന്റെയും ഉദ്ദേശം സമൂഹത്തെ ഉദ്ധരിക്കുകയും ഉയര്‍ത്തുകയും ചെയ്യണമെന്നുള്ളതാണ്.

മാസങ്ങള്‍ നീണ്ട വധശ്രമ കേസിന്റെ സാക്ഷി വിസ്താരവേളയില്‍ ജോഡി ഫോസ്റ്ററെയും വിചാരണ ചെയ്തു. . ബുദ്ധിസ്ഥിരതയില്ലാത്ത കാരണം കൊണ്ട് ഹിങ്ക്‌ലിയെ കുറ്റവിമുക്തനാക്കി കോടതി വെറുതെവിട്ടെങ്കിലും വാഷിങ്ടണ്‍ ഡി.സിയിലെ സെയിന്റ് എലിസബേത്ത്‌സ് സൈക്യാട്രിക് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. തലയ്ക്കു വെടിയേറ്റ ബ്രാഡി 2014-ല്‍ മരിച്ചെങ്കിലും കൊലപാതക കുറ്റത്തില്‍നിന്നുപോലും ഹിങ്ക്‌ലെയെ മാനസിക ബലഹീനത നിലനിറുത്തി മോചിതനാക്കി. ഇതിനുഅമേരിയ്ക്കന്‍ തത്വസംഹിതയെ അഭിനന്ദിയ്ക്കുകയോ ആക്ഷേപിക്കുകയോ ചെയ്യാം. അനേക വര്‍ഷങ്ങള്‍ നീണ്ട ഭ്രാന്താശുപത്രി ജീവിതത്തില്‍നിന്നും വിവിധ നിബന്ധകളില്‍നിന്നും വിമുക്തനായി സൈ്വര്യജീവിതത്തിലേക്ക് ഹിങ്ക്‌ലീ സമീപഭാവിയില്‍ പ്രവേശിയ്ക്കും.

1966-ല്‍ റിലീസ് ചെയ്ത സുപ്രസിദ്ധ ഇംഗ്ലീഷ് കോമഡി മൂവി ''ഹൗ റ്റു സ്റ്റീല്‍ എ മില്യന്‍'' ഡല്‍ഹിയിലെ ഷീല തീയേറ്ററില്‍ അനേകം ആഴ്ചകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി ഓര്‍ക്കുന്നു. അശേഷം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യമില്ലാത്ത ദരിദ്രര്‍ മാത്രമുള്ള ഗെറ്റോയില്‍ വസിച്ചിരുന്ന രണ്ടു തമിഴ്‌നാട് യുവാക്കള്‍ അനേക പ്രാവശ്യം ഈ സിനിമ കണ്ടതിനുശേഷം ഇന്‍ഡ്യയിലെ സുപ്രസിദ്ധ ഡല്‍ഹി മ്യൂസിയത്തില്‍ ശക്തമായ കാവല്‍പടയെയും സുരക്ഷാസംവിധാനങ്ങളേയും ഭേദിച്ച് ഉള്ളില്‍ കയറി ഭാരമേറിയ സ്വര്‍ണ്ണവിഗ്രഹം മോഷ്ടിച്ചു. ആഴ്ചകള്‍ക്കുശേഷം മോഷ്ടാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും വിശിഷ്ട കൊത്തുപണികളുള്ള വിഗ്രഹം ഉരുക്കി പല സ്വര്‍ണ്ണ കട്ടികളായി മാറ്റിയിരുന്നു.

ബോളിവുഡ് ഹിന്ദി മൂവി ദൂം-2 പല ആവര്‍ത്തി കണ്ടശേഷം 200 വര്‍ഷത്തിലധികം പഴക്കമുള്ളതും രണ്ടുകോടി രൂപയിലധികം വിലയുമുള്ള 16 പാഷ്മിന ഷാളുകള്‍ ഡല്‍ഹിയിലെ നാഷണല്‍ ഹാന്റിക്രാഫ്റ്റ്‌സ് ആന്റ് ഹാന്റ്‌ലൂംസ് മ്യൂസിയത്തില്‍നിന്നും യു.പി. സ്വദേശിയായ വിനയ് പാര്‍മറും രണ്ടുകൂട്ടുകാരും ചേര്‍ന്ന് മോഷ്ടിച്ചു. സുദീര്‍ഘമായ പോലീസ് അന്വേഷണത്തിലൂടെ 16 ഷാളും കണ്ടെടുത്തു.

ഉത്തമ ഉദ്ദേശ്യത്തോടെ റിലീസ് ചെയ്ത സിനിമകള്‍ കണ്ടശേഷമുള്ള വികൃതികളും കുറ്റകൃത്യങ്ങളും അനേകമാണ്.
സിനിമ കണ്ട് നടത്തിയ കുറ്റക്രുത്യം: റെയ്ഗനെ വെടി വച്ച ഹിങ്ക്‌ലി മോചിതനാകുന്നു (കോര ചെറിയാന്‍)സിനിമ കണ്ട് നടത്തിയ കുറ്റക്രുത്യം: റെയ്ഗനെ വെടി വച്ച ഹിങ്ക്‌ലി മോചിതനാകുന്നു (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക