Image

ഡോ.ജോസഫ് മാര്‍ത്തോമ്മാ അനുസ്മരണ സമ്മേളനം നാളെ.

ഷാജീ രാമപുരം Published on 19 October, 2021
ഡോ.ജോസഫ് മാര്‍ത്തോമ്മാ അനുസ്മരണ സമ്മേളനം നാളെ.
ന്യൂയോര്‍ക്ക്: എക്ക്യൂമെനിക്കല്‍ ദര്‍ശനവേദി നോര്‍ത്ത് അമേരിക്കായുടെ നേതൃത്വത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായുടെ അനുസ്മരണ സമ്മേളനം നാളെ (ബുധന്‍) ന്യൂയോര്‍ക്ക് സമയം വൈകിട്ട് 9 മുതല്‍ 10 മണി വരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു. 

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ആയ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വെരി.റവ.ഡോ.ചെറിയാന്‍ തോമസ് (മുന്‍  മാര്‍ത്തോമ്മാ സഭാ സെക്രട്ടറി), വെരി.റവ.ഫാ.വി.എം.തോമസ് കോര്‍ എപ്പിസ്‌കോപ്പ( മലങ്കര യാക്കോബായ സഭ),  വെരി.റവ.ഫാ.രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), റവ.ജിജോ  എബ്രഹാം (വൈസ്.പ്രസിഡന്റ്  സിഎസ്‌ഐ ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക), റവ.സജു സി.പാപ്പച്ചന്‍ (മുന്‍ സെക്രട്ടറി, ഡോ.ജോസഫ് മാര്‍ത്തോമ്മാ), ജോണ്‍ ടൈറ്റസ് (മാര്‍ത്തോമ്മാ സഭാ കൗണ്‍സില്‍ മെംബര്‍), ഡോ.ആനി ലിങ്കണ്‍ (ലെബക്ക്), ജേക്കബ് ജോസഫ് (കാനഡ), റവ.ജോര്‍ജ് എബ്രഹാം കല്ലൂപ്പാറ എന്നിവര്‍ ഡോ.ജോസഫ് മാര്‍ത്തോമ്മായെ അനുസ്മരിക്കുന്നു. 

മലങ്കര മാര്‍ത്തോമ്മാ സഭയുടെ സൂര്യതേജസും, ആഗോള സഭകളുടെ എക്ക്യൂമെനിക്കല്‍ രംഗത്ത് ധീരമായ നേതൃത്വവും നല്‍കിയ  ഡോ.ജോസഫ് മാര്‍ത്തോമ്മാ  കാലം ചെയ്തിട്ട് 2021ഒക്ടോബര്‍ 18 ന്  ഒരു വര്‍ഷം തികഞ്ഞു. മെത്രാപ്പോലീത്തായുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നതിനായിട്ടാണ് നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എക്ക്യൂമെനിക്കല്‍ ദര്‍ശന വേദിയുടെ നേതൃത്വത്തില്‍ ഇപ്രകാരം  ഒരു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. 

നിര്‍മ്മല എബ്രഹാം (ഡെലാവെയര്‍) സമ്മേളനത്തിന്റെ എംസി ആയി പ്രവര്‍ത്തിക്കും. നാളെ ന്യൂയോര്‍ക്ക് സമയം വൈകിട്ട് 9  മുതല്‍ 10  മണി വരെ നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍ന്മാരായ സി.വി.ശാമുവേല്‍ (ഡിട്രോയിറ്റ്), ഷാജീ എസ്.രാമപുരം (ഡാളസ്) എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക