Image

ദുരൂഹത നിറച്ച്‌ നിണം മോഷന്‍ പോസ്റ്റര്‍ പുറത്ത്‌

അജയ്‌തുണ്ടത്തില്‍ Published on 18 October, 2021
ദുരൂഹത നിറച്ച്‌ നിണം മോഷന്‍ പോസ്റ്റര്‍ പുറത്ത്‌


മൂവി ടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ``നിണം'' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ പ്രശസ്‌ത താരങ്ങളുടെ പേജുകളിലൂടെ ആയിരുന്നു റിലീസ്‌.
രാത്രിയുടെ യാമങ്ങളില്‍, നരവേട്ട ലക്ഷ്യമിട്ട്‌ രണ്ടുപേര്‍ മിന്നല്‍പ്പിണര്‍പ്പോലെ ഒരാള്‍ക്കുനേരെ നീങ്ങുന്നതാണ്‌ മോഷന്‍ പോസ്റ്ററിലുള്ളത്‌. തീര്‍ത്തും ദുരൂഹത മുറ്റി നില്‌ക്കുന്ന മോഷന്‍ പോസ്റ്റര്‍ വിഷ്വല്‍, ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്‌പെന്‍സ്‌ ത്രില്ലറാണ്‌ നിണം.
ഗിരീഷ്‌ കടയ്‌ക്കാവൂര്‍, സൂര്യകൃഷ്‌ണ, മനീഷ്‌ മോഹനന്‍, ശരത്‌
ശ്രീഹരി, സജിത്ത്‌, മിഥുന്‍ പുലരി, പ്രദീപ്‌ ആനന്ദന്‍, രാജേഷ്‌ ഭാനു, ലതാദാസ്‌, കലാഭവന്‍ നന്ദന എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍, നിര്‍മ്മാണം - മൂവിടുഡേ ക്രിയേഷന്‍സ്‌, സംവിധാനം - അമര്‍ദീപ്‌, കഥ, തിരക്കഥ, സംഭാഷണം - വിഷ്‌ണുരാഗ്‌, ഛായാഗ്രഹണം - വിപിന്ദ്‌ വി. രാജ്‌, പ്രോജക്‌ട്‌ ഡിസൈനര്‍ - ജയശീലന്‍ സദാനന്ദന്‍, എഡിറ്റിംഗ്‌ - വിപിന്‍മണ്ണൂര്‍, ഗാനരചന - സുമേഷ്‌ മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം - സുധേന്ദുരാജ്‌, സിജു ഹസ്രത്ത്‌, ആലാപനം - ഫര്‍ഹാന്‍, എം.ആര്‍. ഭൈരവി, അസ്സോസിയേറ്റ്‌ ഡയറക്‌ടര്‍ - ഷാന്‍ എസ്‌.എം കടയ്‌ക്കാവൂര്‍, കല - ബിനില്‍ കെ. ആന്റണി, ചമയം - പ്രദീപ്‌ വിതുര, വസ്‌ത്രാലങ്കാരം - ശ്രീജിത്ത്‌ കുമാരപുരം, സ്റ്റില്‍സ്‌ - അജേഷ്‌ ആവണി, ഡിസൈന്‍സ്‌ - പ്‌ളാനറ്റ്‌ ഓഫ്‌ ആര്‍ട്ട്‌ സ്റ്റുഡിയോ, പി ആര്‍ ഓ - അജയ്‌തുണ്ടത്തില്‍.
നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക