Image

ഹൃദയം തൊടുന്ന അനുഭവവുമായി ഹ്രസ്വചിത്രം 'ഡിയർ ദിയ'

Published on 18 October, 2021
ഹൃദയം തൊടുന്ന അനുഭവവുമായി ഹ്രസ്വചിത്രം 'ഡിയർ ദിയ'
കൊച്ചി: ശ്രീകുമാർ സമ്പത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഡിയർ ദിയ' യൂട്യൂബിൽ റിലീസ് ചെയ്തു.  ശ്രീരേഖ ഭാസ്കരൻ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. കൈലാസ് മേനോനാണ് പശ്ചാത്തല സംഗീതം.

വനിത മാസികയുടെ കവർ ഗേൾ മൽസരം 2020ലെ വിജയി രാധിക രവിയാണ് ചിത്രത്തിലെ നായിക. നായിക നായകൻ ഫെയിം തേജസ് ജ്യോതിയാണ് നായകൻ. രണ്ടു യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ പരസ്പരം കാണാതെ പരിചയപ്പെട്ട് പ്രണയത്തിലാവുന്നതാണ് കഥ. സ്വപ്നങ്ങൾ പിടിച്ചെടുക്കാൻ വെല്ലുവിളികൾ തടസ്സമാകരുതെന്ന സന്ദേശവും ചിത്രം പങ്കുവെക്കുന്നു.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത നജിം അർഷാദ് ആലപിച്ചിരിക്കുന്ന അതിമനോഹരമായ ഗാനമാണ്. "സ്നേഹിതയായി സ്വപ്നങ്ങളിൽ" എന്ന് തുടങ്ങുന്ന പ്രണയഗാനത്തിന് ശ്രീരേഖ ഭാസ്കരന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ജെസ്നിഫെറാണ്.

ഛായാഗ്രഹണം കൃഷ്ണദത്ത് നമ്പൂതിരിയും എഡിറ്റിംഗ് ജോവിൻ ജോണും നിർവഹിച്ചിരിക്കുന്നു. ഷര ഭാസ്കർ നിർമിച്ച ചിത്രം മ്യൂസിക് 247ന്റെ ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. 

'ഡിയർ ദിയ' കാണുവാൻ:  https://youtu.be/I9lZOXrcYdk
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക